September 29, 2026

പൊഴുതന അച്ചൂരിൽ വെള്ളക്കെട്ടിൽ വീണ് ബാലിക മരിച്ചു: വയനാട്ടിലിന്ന് രണ്ടാമത്തെ മരണം.

0
IMG-20200805-WA0208.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: പൊഴുതന അച്ചൂരിൽ വെള്ളക്കെട്ടിൽ വീണ് ബാലിക മരിച്ചു. അച്ചൂർ നായ്ക്കൻ

കോളനിയിലെ   ഉണ്ണിയുടെ മകൾ ഉണ്ണിമായ  (5) കോളനിക്ക് അടുത്തുള്ള തോട്ടിൽ വീണ്   മരിച്ചത് . വയനാട്ടിലിന്ന് രണ്ടാമെത്തെ മരണമാണ് ഉണ്ണിമായയുേത്’

വെങ്ങാത്തോട് നാലാം  നമ്പർ കൈതക്കൊല്ലി തോട്ടിൽ വീണാണ് അപകടം സംഭവിച്ചത് .അമ്മയുടെ കൂടെ കുടുംബ വീട്ടിലേക്ക് പോവുന്നതിനിടയിൽ തോട്ടിലേക്ക് കാൽ വഴുതി വീഴുകയായിരുന്നു, മൃതദേഹം വൈത്തിരി താലൂക്ക് ആശുപത്രിയിൽ മോർച്ചറിയിൽ എത്തിച്ചു. കോവിഡ് 19 പരിശോധന ഫലം എത്തിയതിനു ശേഷം പോസ്റ്റ്മോർട്ടം ചെയ്യും.

28 ഏക്കർ കോളനിയിലെ താമസക്കാരായ ഉണ്ണി, രതി ദമ്പതികളുടെ മകളാണ് ഉണ്ണിമായ (5) .

. പുലർച്ചെ വീടിന് മുകളിൽ മരണം വീണ് വാളാട് തോളക്കര ബാബുവിന്റെ മകൾ ജ്യോതികയും (6) മരച്ചു.  ബാബു കാലിന് ഗുരുതര

പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലാണ്. വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയിൽ വ്യാപകമായ നാശനഷ്ടമാണുണ്ടായിട്ടുള്ളത്.  ലക്ഷങ്ങളുെടെ കൃഷി നാശവും ഉണ്ടായിട്ടുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *