കോവിഡ് സെൻ്റർ ഒരുക്കാൻ സേവന സന്നദ്ധരായി ഡി.വൈ.എഫ്ഐ പ്രവർത്തകർ.
മാനന്തവാടി: മാനന്തവാടി നഗരസഭയിലെ മൂന്നാമത് കോവിഡ് സെൻ്റർ ഒരുക്കാൻ സേവന സന്നദ്ധരായി ഡിവൈഎഫ്ഐ പ്രവർത്തകർ. മേരി മാതാ കോളേജിലെ ഗേൾസ് ഹോസ്റ്റലാണ് കോവിഡ് സെൻ്ററായി ഒരുക്കിയത്.60 കിടക്കകളാണ് ഇവിടെ സജ്ജമാക്കുന്നത്.നഗരസഭ ജീവനക്കാരോടൊപ്പം കെട്ടിടത്തിൻ്റെ ശുചീകരണ പ്രവർത്തനങ്ങൾ, മുറികൾ തയ്യാറാക്കൽ തുടങ്ങിയ പ്രവർത്തനങ്ങളാണ് ഡി.വൈ.എഫ്.ഐ ഏറ്റെടുത്തത്. പ്രവർത്തനങ്ങൾക്ക് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയംഗം എ.കെ റൈഷാദ്, ഗോകുൽ ഗോപിനാഥ്, സന്ദീപ് പൂണങ്കാവിൽ, സിൽജോ സെബാസ്റ്റ്യൻ,രാഹുൽ രാജീവൻ തുടങ്ങിയവർ നേതൃത്വം നൽകി.





Leave a Reply