August 17, 2026

പ്രളയ ഭീഷണി: ക്യാമ്പുകളിൽ 550 പേർ. കോളനികളിലുള്ളവരെ മാറ്റിപ്പാർപ്പിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
കാലവർഷം ശക്തി പ്രാപിക്കുന്ന സാഹചര്യത്തിൽ പ്രളയ ഭീഷണി നേരിടുന്ന കോളനികളിലുള്ളവരെ മാറ്റിപ്പാർപ്പിച്ചു.
ഇതിനോടകം 550 പേരെയാണ് ക്യാമ്പുകളി
ലേക്ക് മാറ്റിയത്. 
വൈത്തിരി താലൂക്കിൽ കോട്ടത്തറ പഞ്ചായത്തിലെ വൈശ്യൻ കോളനിയിൽ 109 പേരെയാണ് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയത്. വെങ്ങപ്പള്ളി പഞ്ചായത്തിലെ ചാമുണ്ടൻ കോളനിയിലെ 42 പേരെയും, വെള്ളരിമല പുഞ്ചിരിവട്ടം കോളനിയിലെ 19 പേരെയും വിവിധ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. മാനന്തവാടി താലൂക്കിലെ തിരുനെല്ലി പഞ്ചായത്തിൽ നിട്ടറ  കോളനിയിലെ 30 പേരെയും മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *