April 24, 2024

മാനന്തവാടി താലൂക്കിൽ 144 ഉം കണ്ടെയ്ൻമെൻ്റ് സോണും : കലക്ടറുടേത് ഏകപക്ഷീയ തീരുമാനമെന്ന് സി.പി.ഐ

0
മാനന്തവാടി: കോവിഡ് 19 വ്യാപനത്തെ തുടർന്ന് മാനന്തവാടി താലൂക്ക് മുഴുവൻ പ്രഖ്യാപിച്ചിരിക്കുന്ന 144 ലും കണ്ടെയ്ൻമെൻ്റ് സോണും ജനത്തിനെയാകെ വലച്ചിരിക്കുയാണ്. 'രോഗവ്യാപനം നടന്ന  പ്രദേശങ്ങളിൽ ട്രിപ്പിൾ ലോക്ക് ഡൗണും കണ്ടെയ്മെൻ്റ് സോണുകളും തുടരണം. അല്ലാത്ത പ്രദേശങ്ങളെ  ഒഴിവാക്കണം. മാനന്തവാടി നഗരസഭയിൽ ചേർന്ന സർവ്വകക്ഷി യോഗത്തിൻ്റെ തിരുമാനപ്രകാരം മാനന്തവാടിയിൽ നിയന്ത്രണ വിധോയമായി കട തുറക്കുന്നതിനും നമ്പർ ക്രമികരണത്തിൻ്റെ അടിസ്ഥാനത്തിൽ ടാക്സി വാഹനങ്ങൾ ഓടുന്നതിനും തിരുമാനിച്ചിരുന്നു. തീരുമാനം കളക്ടറെ അറിയിച്ചതുമാണ്. എന്നാൽ കളക്ടർ ഏകപക്ഷീയമായാണ്  മാനന്തവാടി താലൂക്ക് മുഴുവൻ ഉൾപ്പെടുത്തി 144 പ്രഖ്യാപിച്ചത്. ഇത് ജനത്തെ ദുരിതത്തിലാക്കി.. ഇത്തരത്തിൽ ഏർപ്പെടുത്തിയിരിക്കുന്ന കർശന നിയന്ത്രണം കർഷകരെ ഒന്നാകെ  ദുരിതത്തിലാക്കിയിരിക്കുയാണ്. കാലവർഷം ശക്തമായതും നിയന്ത്രണങ്ങൾ തുടരുന്ന പല പ്രദേശങ്ങളും കാലവർഷത്തിൻ്റെ ദുരിതമനുഭവിക്കുന്ന പ്രദേശമാണ്. ഇതു കൊണ്ട് തന്നെ നിയന്ത്രണങ്ങൾ അതത് പഞ്ചായത്ത് നഗരസഭ പ്രദേശങ്ങളിലെ വാർഡ് അടിസ്ഥാനത്തിൽ ചുരുക്കണമെന്നും ഓൺലൈൻ വഴി ചേർന്ന സി പി ഐ മാനന്തവാടി മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.യോഗത്തിൽ കെ.പി വിജയൻ അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ അസിസ്റ്റൻ്റ് സെക്രട്ടറി ഇ.ജെ ബാബു, മണ്ഡലം സെക്രട്ടറി വി.കെ ശശിധരൻ, രജിത്ത് കമ്മന, മണ്ഡലം കമ്മറ്റി അംഗങ്ങളായ വി.വി അൻ്റണി, നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ ശോഭരാജൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ദിനേശ്ബാബു,എം ബാലകൃഷ്ണൻ, കെ സജീവൻ എന്നിവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news