April 25, 2024

ഗ്രാമീണ മേഖലകളിലെ പ്രതിസന്ധി കിസാൻ സഭ ബി കെ എം യു സംയുക്തമായി ഇന്ത്യൻ പ്രസിഡന്റിന് നിവേദനം നൽകി

0

കൽപറ്റ: കിസാൻ സഭ, ബി കെ എം യു ജില്ലാ കമ്മറ്റികൾ സംയുക്തമായി കാർഷിക ഗ്രാമീണ മേഖലകളിലെ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ പ്രസിഡന്റിന് നിവേദനം നൽകി. കേന്ദ്ര സർക്കാറിന്റെ തെറ്റായ കാർഷിക, ജന വിരുദ്ധ ഓർഡിനൻസുകൾ പിൻവലിക്കുക, കോവിഡ് -19 മഹാമാരിയിൽ ദുരിതം അനുവഭിക്കുന്ന കുടുംബങ്ങൾക്ക് പ്രതിമാസം 7500 രൂപയും, പത്ത് കിലോ ഭക്ഷ്യ ധാന്യങ്ങൾ ഉൾപ്പെടുന്ന ദുരുതാശ്വാസ പാക്കേജ് ആറ് മാസത്തേക്ക് അനുവദിക്കുക, തൊഴിലുറപ്പ് നിയമത്തിന് കീഴിൽ അർഹരായ തൊഴിലാളികൾക്ക് വർഷത്തിൽ 200 തൊഴിലും, 600 രൂപ വേതനവും നൽകുക, ഡീസൽ, പെട്രൂൾ വില വർദ്ധന പിൻവലിക്കുക, ഭക്ഷ്യ സുരക്ഷാ നിയമം നടപ്പാക്കുകയും, പൊതു വിതരണ സമ്പ്രദായം ശക്തി പെടുത്തുക, എല്ലാ കർഷകർക്കും, കർഷക തൊഴിലാളികൾക്കും മാസത്തിൽ പതിനായിരം രൂപ പെൻഷൻ അനുവദിക്കുക, നെല്ലിനും, മറ്റ് വിളകൾക്കും ദേശീയ കർഷക കമ്മീഷൻ ശുപാർശ പ്രകാരമുളള ഉൽപ്പാദന ചിലവും, 50% ഉൾപ്പെടുന്ന താങ്ങുവിലയും നിശ്ചയിക്കുക, കോവിഡ് 19നെതിരെ കേരളാ മാതൃകയിൽ രാജ്യ വ്യാപകമായി ആരോഗ്യ സംരക്ഷണ പരിപാടികൾ നടപ്പാക്കുക, 14 വയസുവരെയുളള എല്ലാവർക്കും നിർബന്ധിത വിദ്യഭ്യാസം നൽകുകയും, സെക്കണ്ടറി വിദ്യഭ്യാസം സൗജന്യമാക്കുക, പ്രളയം, കോവിഡ് 19 ദുരന്തങ്ങൾക്ക് അർഹമായ കേന്ദ്ര സഹായം അനുവദിക്കു എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് നിവേദനം ജില്ലാ കലക്ടർ മുഖേന ഇന്ത്യൻ പ്രസിഡന്റിന് സമർപ്പിച്ചത്. കിസാൻ സഭ ജില്ലാ സെക്രട്ടറി ഡോ: അമ്പി ചിറയിൽ, ബി കെ എം യു ജില്ലാ സെക്രട്ടറി ടി ജെ ചാക്കോച്ചൻ, വി എന്‍ സുബ്രമണ്യൻ എന്നിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *