August 15, 2026

പ്രവാസിയുടെ കോഴിഫാം ശക്തമായ കാറ്റിൽ നിലംപതിച്ചു: 500 കോഴികൾ ചത്തു.

0
IMG_20200811_113015.jpg
By ന്യൂസ് വയനാട് ബ്യൂറോ
പടിഞാറത്തറ : 
പ്രവാസിയുടെ കോഴിഫാം ശക്തമായ കാറ്റിൽ നിലംപതിച്ചു: 500 കോഴികൾ ചത്തു. 
പുതുശ്ശേരി കടവ് സ്വദേശി കോമ്പി നിസാമിന്റെ   ഫാം ആണ് കഴിഞ്ഞ ദിവസത്തെ കനത്ത കാറ്റിലും മഴയിലും നിലംപൊത്തിയത്. മക്കയിൽ ബിസിനസുകാരനായ നിസാം കോവിഡിന്  മുൻപാണ് നാട്ടിലെത്തി കോഴിഫാം തുടങ്ങിയത് . ആറു വാൾ വാളുമുക്കിൽ സ്ഥലം പാട്ടത്തിനെടുത്താണ് ഫാം നടത്തിവന്നിരുന്നത്. പ്രദേശത്തെ തൊഴിൽരഹിതരായ മൂന്ന് യുവാക്കളെയും കൂടെ കൂട്ടിയിരുന്നു. ഫാമിന്റെ  മേൽക്കൂര  കാറ്റിൽ പറന്നുപോയി. കോഴി തീറ്റയും പാത്രങ്ങളും നശിച്ചു.ഏകദേശം മൂന്നു ലക്ഷത്തിലധികം രൂപയുടെ നഷ്ടം ഉണ്ടെന്നു നിസാം പറഞ്ഞു.ja
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *