September 28, 2026

മുട്ടിൽ വാര്യാട് പുലിയുടേതെന്ന് സംശയിക്കുന്ന കാൽപ്പാടുകൾ: വനം വകുപ്പ് പരിശോധന നടത്തി.

0
IMG-20200810-WA0330.jpg
By ന്യൂസ് വയനാട് ബ്യൂറോ
മുട്ടിൽ വാര്യാട്  പ്രദേശത്ത് പുലിയുടേത് എന്നു സംശയിക്കുന്ന കാൽപ്പാടുകൾ കണ്ടെത്തി…. ഫോറസ്റ്റ്  ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി…
ഇന്നെലെ  രാവിലെയാണ് വാര്യാട് ഗീതാനിവാസിലെ വിജയരാഘവൻ്റെ വീടിനു സമീപത്തെ തോട്ടത്തിൽ പുലിയുടെതെന്നു സംശയിക്കുന്ന കാൽപ്പാടുകൾ കണ്ടത്. സമീപത്ത് കാപ്പിത്തോട്ടങ്ങൾ ഉൾപ്പെടെ ജനവാസ മേഖലയാണ്.  നാലു ഭാഗവും  മതിലുള്ളതിനാൽ പൂച്ചയോ നായയോ വരാൻ സാധ്യത ഇല്ലെന്നും ആദ്യമായിട്ടാണ് ഇത്തരത്തിൽ  കാൽപ്പാടുകൾ കണ്ടതെന്നും വിജയരാഘവൻ പറഞ്ഞു. സംഭവ സ്ഥലത്ത് ഫോറസ്റ്റ് ഉദ്യോഗസ്ഥർ   പരിശോധന നടത്തി .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *