November 7, 2026

വയനാട്ടിൽ വീണ്ടും കോവിഡ് മരണം:മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ 69 കാരൻ മരിച്ചു.

0
IMG-20200812-WA0146.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:
വയനാട്ടിൽ വീണ്ടും കോവിഡ് മരണം.
കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന നെല്ലിയമ്പം മൈതാനിക്കുന്ന് അവറാൻ (69) ആണ് മരിച്ചത്. പലവിധ രോഗങ്ങളെ തുടർന്ന്  രണ്ടാഴ്ച്ചയായി ചികിത്സയിൽ കഴിഞ്ഞു വരുന്ന അവറാന് ഇന്നലെ രാത്രിയിലാണ് കോവിഡ്  പോസിറ്റീവ് സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും ലഭിക്കുന്ന മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും മറ്റ് നടപടികളെന്ന് ആരോഗ്യ വകുപ്പധികൃതർ പറഞ്ഞു. . ചികിത്സക്കിടെ കഴിഞ്ഞയാഴ്ച കോവിഡ് ടെസ്റ്റ് നടത്തിയപ്പോൾ  നെഗറ്റീവായിരുന്നു.  ഇന്നലെ ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പോസിറ്റീവായതെന്നാണ്  വിവരം.
 കോവിഡ് പ്രോട്ടോകോൾ പ്രകാരം നെല്ലിയമ്പം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ സംസ്കാരം നടത്തും.ഫാത്തിമയാണ് ഭാര്യ.
മക്കൾ : മുഹമ്മദ്, അസീസ്, നസീമ ,ഹംസ, അൻവർ
മരുമക്കൾ: ഫാത്തിമ, സക്കീന, നസീമ ,സൗദ
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *