April 27, 2024

കിണർ താണു : വലിയകുന്ന് കോളനിക്കാരുടെ കുടിവെള്ളം മുട്ടി

0
Img 20200812 Wa0222.jpg
കോട്ടത്തറ:
വെണ്ണിയോട് വലിയകുന്ന് കോളനി കുടിവെള്ള പദ്ധതിയുടെ കിണർ താഴ്ന്നതോടെ അറുപതോളം കുടുംബങ്ങളുടെ കുടിവെള്ളം മുട്ടി.
കോളനിവാസികളുടേ ഏക ആശ്രയമാണ് ഈ കിണർ. ഇതിൽ നിന്ന് മോട്ടർവെച്ച് ടാങ്കിൽ വെള്ളം പമ്പ് ചെയ്തു ഹൗസ് കണക്ഷൻ വഴിയാണ് കുടിവെള്ളം വിതരണം ചെയതിരുന്നത്.ഏകദേശം 18 അടിയോളം വിസ്താരമുള്ള കിണർ പെട്ടെന്ന് താണുപോവുകയായിരുന്നു. 22 വർഷത്തേ പഴക്കമുണ്ട് ഈ കിണറിന്. കിണർ താഴ്ന്നതോടെ കുടിവെള്ളത്തിന് മറ്റു മാർഗ്ഗമില്ലാതേ പ്രയാസപ്പെടുകയാണ് കോളനിവാസികൾ.
താൽകാലികമായി കുടിവെള്ളമെത്തിക്കുന്നത് ഉൾപ്പെടെയുള്ള ബദൽ മാർഗ്ഗങ്ങൾ കോട്ടത്തറ ഗ്രാമ പഞ്ചായത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാവണമെന്നാണ് നാട്ടുകാരുടേ ആവശ്യം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *