August 15, 2026

ജനമൈത്രി പോലീസ് ആദിവാസി കുടുംബങ്ങള്‍ക്ക് പുതപ്പുകള്‍ നല്‍കി

0
wyd-15-meenaangadi.png
By ന്യൂസ് വയനാട് ബ്യൂറോ

മീനങ്ങാടി-ജനമൈത്രി പോലീസ് ആദിവാസി കുടുംബങ്ങള്‍ക്കു പുതപ്പുകള്‍ വിതരണം ചെയ്തു.സ്റ്റേഷന്‍ പരിധിയിലെ പാക്കം മാടല്‍ക്കുന്ന്,വാഴവറ്റ ചീപ്രം കോളനികളിലെ വീടുകളിലും ജനമൈത്രി പോലീസ് ദത്തെടുത്ത വേറെ  അഞ്ചു കുടുംബങ്ങളിലുമായി 200 പുതപ്പുകളാണ് നല്‍കിയത്. സേനാംഗങ്ങള്‍ ധനസമാഹരണം നടത്തിയാണ് പുതുപ്പുകള്‍ വാങ്ങിയത്. സി.ഐ. കെ.കെ.അബ്ദുല്‍ ഷെരീഫ്,എസ്.ഐ. പ്രേംദേവാസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ.സാദിഖ്,സന്ധ്യ സജിത്ത് എന്നിവര്‍ നേതൃത്വം നല്‍കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *