May 7, 2024

സംയോജിത കര്‍ഷക സേവന പോര്‍ട്ടലും മൊബൈല്‍ ആപ്പും ലോഞ്ചിംഗ് നാളെ

0
തിരുവനന്തപുരം: 
  2020 ജനുവരി 1 മുതല്‍ സംസ്ഥാന കൃഷി വകുപ്പ് ആരംഭിച്ച ജീവനി പദ്ധതി, നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം എന്ന ആശയം മുന്‍നിര്‍ത്തിയായിരുന്നു. ഭക്ഷ്യസുരക്ഷയും സുരക്ഷിത ഭക്ഷണവും വഴി സ്വയംപര്യാപ്തതയും നല്ല ആരോഗ്യവും നേടിയെടുക്കുക എന്നതായിരുന്നു ലക്ഷ്യം.  ഈ പദ്ധതിയുടെ വിപുലീകരണമെന്ന നിലയില്‍, കോവിഡ് മഹാമാരി വ്യാപിച്ച് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ആദ്യ ഘട്ടത്തില്‍ തന്നെ സമീപ സംസ്ഥാനങ്ങളില്‍ ഉണ്ടായേക്കാവുന്ന പ്രതിസന്ധികളും ഭക്ഷ്യക്ഷാമവും മുന്നില്‍ കണ്ടുകൊണ്ടാണ് കൃഷിയും അനുബന്ധ മേഖലകളുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ സുഭിക്ഷകേരളമെന്ന  സംയോജിത ഭക്ഷ്യസുരക്ഷാ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. കൃഷിവകുപ്പിനാണ് പദ്ധതിയുടെ പ്രധാന നടത്തിപ്പ്  ചുമതല. പദ്ധതി ആരംഭിച്ച് നാലു മാസം കഴിഞ്ഞിരിക്കുകയാണ്. വളരെ വലിയ ഒരു ജനകീയ മുന്നേറ്റമാണ് കൈവരിക്കാന്‍ കഴിഞ്ഞിട്ടുള്ളത്. 
പദ്ധതിയിലേക്ക് പരമാവധി കര്‍ഷകരെയും യുവാക്കളെയും ചേര്‍ക്കുന്നതിനായി സുഭിക്ഷകേരളം വെബ് പോര്‍ട്ടല്‍ ആരംഭിച്ചിരുന്നു. ഇതുവരെ സുഭിക്ഷകേരളം പദ്ധതിയില്‍ 64755 കര്‍ഷകരാണ് പോര്‍ട്ടല്‍ വഴിയും നേരിട്ടും രജിസ്ട്രേഷന്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 11528 പ്രവാസികളും 10894 യുവാക്കളും ഉള്‍പ്പെടുന്നുണ്ട്
നിലവിലെ സാഹചര്യത്തില്‍ പരമാവധി ഭക്ഷ്യോല്പാദനം സാധ്യമാക്കുക എന്നതിന് പ്രാധാന്യം നല്‍കിയാണ് പദ്ധതി ആരംഭിച്ചത്. എല്ലാ കുടുംബങ്ങളെകൊണ്ടും സ്വന്തമായി കൃഷി ചെയ്യിക്കുവാന്‍ ആയിരുന്നു ആദ്യ ശ്രമം. ഇതിനുവേണ്ട നടീല്‍ വസ്തുക്കള്‍, വിത്തുപാക്കറ്റുകള്‍ എന്നിവ വിവിധ ഏജന്‍സികള്‍, പത്രമാധ്യമങ്ങള്‍ എന്നിവ മുഖേന സംസ്ഥാനത്തെ എല്ലാ കുടുംബങ്ങള്‍ക്കുമായി വിതരണം ചെയ്തു. ഒരു കോടി ഇരുപത് ലക്ഷത്തോളം വിത്തു പാക്കറ്റുകള്‍ ആണ് രണ്ടു  ഘട്ടങ്ങളിലായി സംസ്ഥാനത്ത് വിതരണം ചെയ്തത്.     
തരിശുനിലങ്ങള്‍ പരമാവധി കണ്ടെത്തി കൃഷിചെയ്യിക്കുക യെന്നതായിരുന്നു പ്രധാനലക്ഷ്യം. 25,000 ഹെക്ടര്‍സ്ഥലം ആദ്യഘട്ടത്തില്‍ ഇത്തരത്തില്‍ കൃഷി യോഗ്യമാ ക്കുവാനായിരുന്നു തീരുമാനം. ഇതില്‍തന്നെ നെല്ല് 5000 ഹെക്ടര്‍, വാഴ 7000 ഹെക്ടര്‍, പച്ചക്കറി 7000 ഹെക്ടര്‍, കിഴങ്ങുവര്‍ഗ്ഗങ്ങള്‍ 5000 ഹെക്ടര്‍, പയര്‍വര്‍ഗ്ഗങ്ങള്‍ 500 ഹെക്ടര്‍,  ചെറുധാന്യങ്ങള്‍ 500 ഹെക്ടര്‍, എന്നിങ്ങനെയായിരുന്നു വിളകള്‍തിരിച്ചുള്ള ലക്ഷ്യം. എന്നാല്‍, സുഭിക്ഷകേരളം പദ്ധതിയില്‍ ഇതിനകം 29824 ഹെക്ടര്‍ തരിശുഭൂമി കൃഷിക്കായി രജിസ്ട്രേഷന്‍ ചെയ്തുകഴിഞ്ഞു. കൃഷി വകുപ്പിന്‍റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും  നേതൃത്വത്തില്‍ ഇതിനകം തന്നെ 15338 തരിശുനില കൃഷിക്കുള്ള പദ്ധതികള്‍ ആവിഷ്കരിച്ച്   കൃഷി  ആരംഭിക്കുകയും ഇത്തരത്തില്‍ ഇതിനകം തന്നെ ആകെ 29824 ഹെക്ടര്‍ തരിശുഭൂമി കൃഷിയോഗ്യമായിട്ടുണ്ട്.
          പ്രാദേശികഫലവര്‍ഗങ്ങളുടെയും  വിദേശ ഫല വര്‍ഗ്ഗങ്ങളുടെയും വ്യാപനം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒരുകോടി ഫലവൃക്ഷതൈകളുടെ വിതരണവും  പരിപാലനവും   പദ്ധതി ആരംഭിച്ചത്. പദ്ധതിയുടെ രണ്ടാം ഘട്ടം ഇപ്പോള്‍ നടന്നുവരികയാണ്. 82 ലക്ഷം  ഫലവൃക്ഷതൈകള്‍  ഇതുവരെ വിതരണം ചെയ്യുകയും ചെയ്തു.
 മറ്റൊരു പ്രധാന ഘടകമാണ് മഴമറകൃഷി. സുഭിക്ഷകേരളത്തിലെ ഭാഗമായി 1000 മഴമകളാണ് ഈവര്‍ഷം നിര്‍മിക്കുന്നത്.  ഇതുവരെ 546 മഴമറകള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. ബാക്കിയുള്ളവ അടുത്ത മാസത്തിനകം പൂര്‍ത്തീകരിക്കുകയും ചെയ്യും.
മറ്റൊരു പ്രധാന ഘടകമാണ് കാര്‍ഷികകര്‍മസേനകളും അഗ്രോ സര്‍വീസ്    സെന്‍റെറുകളും.    എല്ലാ പഞ്ചായത്തുകളിലും ഈ വര്‍ഷം കാര്‍ഷിക കര്‍മസേനകള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതാണ്.  ഇതുവരെ 361 കാര്‍ഷിക കര്‍മ്മസേനകള്‍ ആരംഭിച്ചിട്ടുണ്ട്.
ജൈവഗ്രഹം – സംയോജിതകൃഷി പദ്ധതി  
 മറ്റൊരു പ്രധാന ഘടകമാണ് 14,000 സംയോജിത കൃഷി  യൂണിറ്റുകള്‍ക്ക് ധനസഹായം നല്‍കുക എന്നതായിരുന്നു പദ്ധതി ലക്ഷ്യം. റീബില്‍ഡ് കേരള   ഇനിഷ്യേറ്റീവില്‍ ഉള്‍പ്പെടുത്തി 50 കോടി രൂപയാണ് ആകെ പദ്ധതി നടത്തിപ്പിന് വിഭാവനം ചെയ്തിട്ടുള്ളത്. 3000 ലധികം യുവാക്കള്‍ ഉള്‍പ്പെടെ ഇതുവരെ 14127 ഗുണഭോക്താക്കളാണ് രജിസ്റ്റര്‍  ചെയ്ത് സംരംഭങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. യുവാക്കള്‍ക്കും മടങ്ങിവരുന്ന പ്രവാസി മലയാളികള്‍ക്കുമുള്ള ഒരു സ്വയംതൊഴില്‍ പദ്ധതിയും കൂടിയാണിത്.  
സുഭിക്ഷകേരളത്തിന്‍റെ മറ്റൊരു പ്രധാന ഇടപെടലാണ് കാര്‍ഷികോല്‍പന്നങ്ങളുടെ സംഭരണവും വിപണനവും. ഉത്പന്നങ്ങള്‍ക്ക് നല്ല വിപണി ഇല്ല എന്നത് കാര്‍ഷികമേഖല നേരിടുന്ന പ്രധാന ഒരു പ്രശ്നമാണ്. ഇതിന് ഒരു പരിഹാരം എന്ന നിലയിലാണ് സര്‍ക്കാരിന്‍റെ വിപണി ഇടപെടലുകള്‍ ശക്തമാക്കുന്നതിന് തീരുമാനിച്ചതും  വിവിധ ഉല്പന്നങ്ങളുടെ സംഭരണം ആരംഭിച്ചതും. നെല്ല്, പച്ചക്കറി, വാഴപ്പഴം, പൈനാപ്പിള്‍, ശീതകാല പച്ചക്കറികള്‍, മാമ്പഴം, വിവിധ ഫലവര്‍ഗങ്ങള്‍ എന്നിവ കൃഷി വകുപ്പ് അനുബന്ധ ഏജന്‍സികള്‍ മുഖേന സംഭരണം നടത്തുകയുണ്ടായി. ഉല്‍പാദനം അധികം ഉണ്ടായിട്ടും ഒരു ഉല്‍പ്പന്നവും കെട്ടിക്കിടക്കാതെ വിപണികളില്‍ എത്തിക്കുന്നതിന് ഇതിലൂടെ കഴിഞ്ഞു. പ്രാദേശിക കര്‍ഷക വിപണികള്‍ ശക്തമാക്കുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. നിലവില്‍ ഇത്തരത്തില്‍ 1884 മാര്‍ക്കറ്റുകള്‍ കൃഷിവകുപ്പിന് കീഴിലുണ്ട്.  ഇതുകൂടാതെ ഗ്രാമചന്തകളും ഫാര്‍മര്‍ റീട്ടെയില്‍ ഔട്ട്ലെറ്റ്കളും ഉള്‍പ്പെടെ 671  വിപണികള്‍ ഈവര്‍ഷം അധികമായി ആരംഭിക്കുന്നുണ്ട്. ഉത്പന്ന  സംസ്കരണ- വിപണന മേഖലകളില്‍ യുവാക്കളെയും പ്രവാസികളെയും ഉള്‍പ്പെടുത്തി നൂതന സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. കാര്‍ഷികോല്‍പാദക കമ്പനികള്‍,  ചെറുകിട- ഇടത്തര സംരംഭക യൂണിറ്റുകള്‍ എന്നിവയ്ക്ക് പ്രത്യേകം ധനസഹായം നല്‍കുന്നതിനും തീരുമാനിച്ചിരിക്കുകയാണ്.
കൃഷി പാഠശാല
എല്ലാ കൃഷിഭവനുകളിലും ബ്ലോക്ക്തലത്തില്‍ ബ്ലോക്ക് ലെവല്‍ കൃഷി വിജ്ഞാന കേന്ദ്രങ്ങളും പഞ്ചായത്തുകളില്‍ കൃഷിഭവന്‍ തലത്തില്‍ കൃഷി പാഠശാലയും നടപ്പിലാക്കുകയാണ്. കാര്‍ഷിക വിജ്ഞാന വ്യാപന പ്രവര്‍ത്തനങ്ങള്‍ താഴെ തട്ടുവരെ എത്തിക്കുക എന്ന ലക്ഷ്യം ഇതോടെ നടപ്പാക്കപ്പെടും. കാര്‍ഷിക വിജ്ഞാന വ്യാപനമാണ് മറ്റൊരു മേഖല. കോവിഡ്  പശ്ചാത്തലത്തില്‍ കര്‍ഷകര്‍ക്കും മറ്റു ജനങ്ങള്‍ക്കും കൃഷി അറിവുകള്‍ പകര്‍ന്നു നല്‍കുന്നതിനായി കൃഷി പാഠശാലകള്‍ രൂപീകരിച്ച് ഓണ്‍ലൈന്‍ വിദ്യാഭ്യാസം നല്‍കി വരികയാണ്. ഓരോ വര്‍ഷവും ഓരോ പഞ്ചായത്തിലും കുറഞ്ഞത് 2000 കര്‍ഷകരെ പരിശീലിപ്പിക്കുന്നതിനായി കൃഷി പാഠശാലകള്‍ പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു.
സംയോജിത കര്‍ഷക സേവന പോര്‍ട്ടലും മൊബൈല്‍ ആപ്പും
സംസ്ഥാന വിള ഇന്‍ഷുറന്‍സ് പദ്ധതി, പ്രകൃതി ക്ഷോഭ ദുരിതാശ്വാസം എന്നിവക്കുള്ള ഓണ്‍ലൈന്‍ വെബ്പോര്‍ട്ടലും മൊബൈല്‍ ആപ്പ്ളിക്കേഷനും കര്‍ഷകദിനത്തില്‍ ബഹു മുഘ്യമന്ത്രി ലോഞ്ചിങ് നടത്തും. കര്‍ഷകര്‍ക്ക് നേരിട്ടു വിള ഇന്‍ഷുറന്‍സ് ചെയ്യാനും പോളിസി കരസ്ഥമാക്കാനും നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്യാനും ഇതിലൂടെ സാധിക്കും അകങട എന്ന മൊബൈല്‍ ആപ്പും അകങട വെബ്പോര്‍ട്ടലിലെ ഇന്‍ഷുറന്‍സ് പദ്ധതികള്‍ക്കായുള്ള  സേവനവുമാണ് കര്‍ഷകദിനത്തിന് ലോഞ്ചിങ് നടത്തുന്നത് ംംം.മശാെ.സലൃമഹമ.ഴീ്.ശി എന്ന പോര്‍ട്ടലിലൂടെ കര്‍ഷകര്‍ക്ക് ഈ സേവനം ലഭ്യമാക്കാം.
പുതുതായി 10,269 കര്‍ഷകര്‍ക്ക് കൂടി കര്‍ഷകപെന്‍ഷന്‍
 സംസ്ഥാനത്ത് 60 വയസ്സ് പൂര്‍ത്തിയായ ചെറുകിട നാമമാത്ര കര്‍ഷകര്‍ക്കായി നല്‍കുന്ന കര്‍ഷക പെന്‍ഷന്‍ പദ്ധതിയില്‍ പുതുതായി  10, 269 കര്‍ഷകരെ കൂടി ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവായതായി  കൃഷി മന്ത്രി അറിയിച്ചു. നിലവില്‍ 2,57,116  കര്‍ഷകരാണ് സംസ്ഥാനത്ത് പദ്ധതിയില്‍ ഗുണഭോക്താക്കളായിട്ടുള്ളത്. നിലവില്‍ 1,300 രൂപയാണ് പ്രതിമാസ പെന്‍ഷന്‍ ആയി സര്‍ക്കാര്‍ നല്‍കിവരുന്നത്.
ബഹു മന്ത്രി വിശദീകരിച്ച മറ്റു കാര്യങ്ങള്‍
1) പ്രകൃതി ക്ഷോഭം നാശനഷ്ടം എത്രയും വേഗം വിതരണം ചെയ്യും മടവീഴ്ച പ്രശ്നങ്ങള്‍ ഉടനെ പരിഹരിക്കും.
2) ലാബ് ടു ലാന്‍റ് എന്ന ആശയത്തിന്‍റെ ഭാഗമായി പുതുതായി ആരംഭിക്കുന്ന ബ്ലോക്ക്തല കാര്‍ഷിക വിജ്ഞാന കേന്ദ്രങ്ങള്‍
3) എല്ലാ കൃഷി ഭവനുകളിലും 2 വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ ആരംഭിക്കും കര്‍ഷകര്‍ക്കായി ആണ് വാട്സ്ആപ്പ് ഗ്രൂപ്പ്
4) ഇന്‍റേന്‍ഷിപ്പ് പദ്ധതി-കൃഷി അടിസ്ഥാന വിദ്യഭ്യാസം നേടിയ വിദ്യാര്‍ത്ഥികള്‍ക്കായുളള പദ്ധതി (6 മാസ പരിശീലന പരിപാടി) ഉടനെ ആരംഭിക്കും.
5) വിപണി ശാക്തീകരണത്തിനായി പുതിയ പദ്ധതികള്‍
ഢഎജഇഗ – പുതിയ 64 ഔട്ട്ലെറ്റുകള്‍ (ബഹ്മഗിരി മാര്‍ക്കറ്റിംഗ് ഡെവലപ്മെന്‍റ് സൊസൈറ്റിയുടെ ഓണ്‍ ലൈന്‍ വിപണികള്‍ക്ക് തുടക്കം ആരംഭിച്ചിട്ടുണ്ട്- മലബാര്‍ മേഖലയ്ക്കാണ് മാര്‍ക്കറ്റിംഗ് സംവിധാനം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *