റേഷനരി പിടികൂടിയ സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഐ.എൻ.ടി.യു.സി
സൂപ്പർമാർക്കറ്റിൽ നിന്നും റേഷനരി പിടികൂടിയ സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഐഎൻടിയുസി എടവക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു, വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യാൻ അനുവദിച്ച അരി പിടികൂടിയ സംഭവത്തിൽ കുറ്റക്കാർക്കെതിരെ കൃത്യമായ വിവരങ്ങൾ ഉണ്ടായിട്ടുംകുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് ബന്ധപ്പെട്ടവർ സ്വീകരിക്കുന്നത് കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണം എന്ന് യോഗം ആവശ്യപെട്ടു, വിനോദ് തോട്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു .അനൂപ് ദ്വാരക, അജി പാണ്ടിക്കടവ് ജോഷി വാണാക്കുടി, ദിൽഷാദ്, അനൂപ്, രാജു പൈനാടം തുടങ്ങിയവർ സംസാരിച്ചു




Leave a Reply