April 27, 2024

റോയിസ് സെലക്ഷൻ കാപ്പി ഇടവിള കൃഷി ആരംഭിച്ചു

0
തിരുവനന്തപുരം: 
സംസ്ഥാന ഫാമിംഗ് കോര്‍പ്പറേഷന്‍  വൈവിധ്യവല്‍ക്കരണത്തിന്‍റെ ഭാഗമായി റബ്ബറിനോടൊപ്പം സംയോജിപ്പിച്ച് കൃഷി ചെയ്യാവുന്ന ڇറോയിസ് സെലക്ഷന്‍ڈ  എന്ന ഇനം കാപ്പി ഹെക്ടറില്‍ 4500  എന്ന കണക്കില്‍ ഉള്‍ക്കൊളളിച്ചുകൊണ്ട് പരീക്ഷണാടിസ്ഥാനത്തില്‍  ചെരുപ്പിട്ടകാവ് എസ്റ്റേറ്റില്‍ കൃഷി ആരംഭിച്ചു.  സര്‍ക്കാര്‍ നിര്‍ദ്ദേശാനുസരണം ڇറോയിസ് സെലെക്ഷന്‍ڈ എന്ന ഇനം 1 ഹെക്ടറിലും, കോഫി ബോര്‍ഡിന്‍റെ ഇനം 1 ഹെക്ടറിലും പരീക്ഷണാടിസ്ഥാനത്തില്‍ റബ്ബറിന് ഇടവിളയായി കൃഷി ചെയ്യും. റബ്ബര്‍ കൃഷിയില്‍ ഏര്‍പ്പെട്ടിട്ടുളള ചെറുകിട, വന്‍കിട കര്‍ഷകര്‍ക്ക് ഇതിന്‍റെ ഗുണഫലങ്ങള്‍ നേരിട്ട് കണ്ട്  ബോധ്യപ്പെട്ട് ഇത്തരത്തില്‍ കൃഷി ആരംഭിക്കാവുന്ന രീതിയിലാണ് പദ്ധതി ആവിഷ്ക്കരിച്ചിട്ടുളളത്. ഈ ഇടവിള കൃഷിയുടെ ഉദ്ഘാടനം കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വ്വഹിക്കുകയുണ്ടായി. ചടങ്ങില്‍ എം.എല്‍.എ. കെ.ബി.ഗണേഷ്കുമാര്‍ അദ്ധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് വൈസ് ഫ്രസിഡന്‍റ് അഡ്വ എസ്.വേണുഗോപാല്‍, ഡയറക്ടര്‍മാരായ ബോബി ആന്‍റണി, വി.ആര്‍. മിനി, മുഹമ്മദ് മാസ്റ്റര്‍, ഒ.പി.എ. സലാം, ഡോ. ശ്രീകല (അസിസ്റ്റന്‍റ് കേരള കാര്‍ഷിക സര്‍വ്വകലാശാലദ രഞ്ജിത് രാജ, (ജനറല്‍ മാനേജര്‍ എസ്.എഫ്.സി.സി.കെ.), യൂണിയന്‍ പ്രതിനിധികളായ കറവൂര്‍ വര്‍ഗ്ഗീസ്, ജിയാസുദിന്‍, വിവിധ യൂണിയന്‍ കണ്‍വീനര്‍മാര്‍, രജിസ്റ്റേര്‍ഡ് ഓഫീസിലെയും, എസ്റ്റേറ്റിലെയും ഉദ്യോഗസ്ഥര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.  ഉദ്ഘാടന സമ്മേളനത്തില്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ .കെ.കെ.അഷറഫ് സ്വാഗതവും മാനേജിംഗ് ഡയറക്ടര്‍ .എസ്.കെ. സുരേഷ് നന്ദിയും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *