September 29, 2026

സ്വര്‍ണക്കടത്ത് : മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് യു ഡി എഫ് മുഴുവന്‍ വാര്‍ഡുകളിലും സത്യാഗ്രഹം നടത്തും

0
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: സ്വര്‍ണക്കടത്ത് കേസില്‍ പ്രതിക്കൂട്ടിലായ മുഖ്യമന്ത്രിയും മന്ത്രിമാരും രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യു ഡി എഫ് സംസ്ഥാനകമ്മിറ്റിയുടെ ആഹ്വാനപ്രകാരം ജില്ലയിലെ മുഴുവന്‍ വാര്‍ഡുകളിലും ആഗസ്റ്റ് 24ന് സത്യാഗ്രഹം നടത്തുമെന്ന് ജില്ലാ ചെയര്‍മാന്‍ പി പി എ കരീം, കണ്‍വീനര്‍ എന്‍ ഡി അപ്പച്ചന്‍ എന്നിവര്‍ അറിയിച്ചു. രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചക്ക് ഒരു മണി വരെ വാര്‍ഡിലെ പ്രധാനപ്പെട്ട ഒരു കേന്ദ്രത്തില്‍ നടക്കുന്ന സത്യാഗ്രഹസമരത്തില്‍ ജനപ്രതിനിധികളും യു ഡി എഫ് നേതാക്കളും പങ്കെടുക്കും. പൂര്‍ണമായും കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരിക്കും സത്യാഗ്രഹസമരം നടത്തുക. ജില്ലയിലെ 542 വാര്‍ഡുകളിലും യു ഡി എഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമരം നടക്കും. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഓരോ ദിവസം പിന്നിടും തോറും സംസ്ഥാന സര്‍ക്കാരിന്റെ പങ്കും വീഴ്ചയും പുറത്തുവന്നുകൊണ്ടിരിക്കുകയാണെന്നും, ഈ സാഹചര്യത്തില്‍ അടിയന്തരമായി മുഖ്യമന്ത്രിമാരും ആരോപണവിധേയരായ മന്ത്രിമാരും രാജിവെച്ചൊഴിയണമെന്നും ഇരുവരും ആവശ്യപ്പെട്ടു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *