September 29, 2026

കർഷക രക്ഷ: കിസ്സാൻ കോൺഗ്രസ്സ് “കിസ്സാൻ പ്രതിഷേധ ജ്വാല ” നടത്തി.

0
IMG-20200818-WA0019.jpg
By ന്യൂസ് വയനാട് ബ്യൂറോ
തവിഞ്ഞാൽ: കിസ്സാൻ കോൺഗ്രസ്സ് സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം വയനാട് ജില്ലാ കിസ്സാൻ കോൺഗ്രസ്സ് കമ്മറ്റി നിർദ്ദേശമനുസരിച്ച് ചിങ്ങപ്പുലരിയിൽ തവിഞ്ഞാൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല സമരം നടത്തി. കാർഷിക വിഭവങ്ങൾക്ക് വിലയും വിപണിയും ലഭ്യമാക്കുക, കർഷകരുടെ കടങ്ങൾ എഴുതിത്തള്ളുക ,കാർഷീക പെൻഷൻ പതിനായിരം രൂപയാക്കുക, കർഷകന് കോവിഡ്- 19  ധനസഹായം പതിനായിരം രൂപയാക്കുക, വന്യമൃഗ സംരക്ഷണ നിയമം ഭേദഗതി ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ്  സമരം സംഘടിപ്പിച്ചത്. തവിഞ്ഞാൽ മണ്ഡലത്തിൽ നടന്ന കിസ്സാൻ  പ്രതിഷേധ ജ്വാല സമരം വിപിനചന്ദ്രൻ മാസ്റ്റർ ഉത്ഘാടനം ചെയ്യ്തു. കിസാൻ കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് കെ.എസ്സ്.സഹദേവൻ അധ്യക്ഷത വഹിച്ചു. കെ.കെ.നാരായണൻ തുടങ്ങിയവർ പ്രസംഗിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news