September 29, 2026

ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിച്ചു

0
IMG-20200819-WA0100.jpg
By ന്യൂസ് വയനാട് ബ്യൂറോ
 
മാനന്തവാടി : ലോക ഫോട്ടോഗ്രാഫി ദിനത്തോടനുബന്ധിച്ച് കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വയനാട് ജില്ലാ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ  ജില്ലയിലെ സ്കൗട്ട് ഗൈഡ് അധ്യാപകർക്കായി ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിച്ചു. ജില്ലയിലെ വിവിധ സ്കൂളുകളിലെ നിരവധി സ്കൗട്ട് ഗൈഡ് അധ്യാപകർ മത്സരത്തിൽ പങ്കെടുത്തു . കോളിയാടി മാർ ബസേലിയോസ് എ. യു .പി സ്കൂൾ  അധ്യാപിക ജോസ്ന സ്കറിയ ഒന്നാം സ്ഥാനം കരസ്ഥമാക്കി. പോരൂർ എസ് എസ് എൽ പി സ്കൂൾ അധ്യാപകൻ ടോം ജോസഫ് രണ്ടാംസ്ഥാനവും തരിയോട് സെൻമേരിസ് സ്കൂൾ അധ്യാപിക ജിസ ഇ.എസ്, കാക്കവയൽ ജി.എച്ച്എസ്എസ് അധ്യാപിക സോളി വിപി എന്നിവർ മൂന്നാം സ്ഥാനവും നേടി . വിജയികളെ ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് വയനാട് ജില്ല അസോസിയേഷൻ അനുമോദിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *