August 16, 2026

പ്രവാസിക്ക് നേരെ ഗുണ്ടാ ആക്രമണം: പോലീസിൽ പരാതി നൽകി.

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: 
കാട്ടി്ക്കുളം  മുള്ളൻകൊല്ലിയിൽ പ്രവാസിക്ക് നേരെ ഗുണ്ടാ ആക്രമണം. നാലംഗ   സംഘം പലചരക്ക് കടയിൽ കയറി ആക്രമിച്ചു .  കഴിഞ്ഞ ദിവസം ഏഴരയോടെ  കാട്ടിക്കുളം മുള്ളൻകൊല്ലിയിൽ
 മുൻപഞ്ചായത്ത് അംഗം  സി ജെ അലക്സിൻ്റെ മകനും പ്രവാസിയുമായ  അഖിൽ സി അലക്സിനെയാണ്  മർദ്ദിച്ചത് സോഡ കുപ്പി കൊണ്ട് തലക്കടിച്ചതായും പരാതിയുണ്ട് .  കോവിഡായി ബന്ധപെട്ട് ഗൾഫിൽ നിന്ന് നാട്ടിലെത്തിയ അഖിൽ സ്വയം തൊഴിലിനായ് മുള്ളൻകൊല്ലിയിൽ വാടകക്ക് റൂമെടുത്ത് പലചരക്ക് കടയിൽ മാനന്തവാടിയിൽ നിന്നെത്തിച്ച സാധനങ്ങൾ രാത്രി ഏഴരയോടെ ഇറക്കി വെക്കുന്നതിനിടയിലാണ് ആക്രമണം .രൂപേഷ് ,നാസർ ,വിനീഷ് ,എൽദോ എന്നിവരടങ്ങിയ സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പോലീസിന് കൊടുത്ത മൊഴി. സ്ഥലം എം എൽ എ ഇടപെട്ടാണ് തൊഴിൽ നഷടപെട്ട് വിദേശത്ത് നിന്നെത്തിയ അഖിലിന്  കട  തുടങ്ങാൻ സൗകര്യം ചെയ്ത് നൽകിയത്. തിരുനെല്ലി ഗ്രാമപഞ്ചായത്തും പ്രവാസിക്ക് വേണ്ട സഹായവും നൽകി എന്നാൽ കണ്ടയ്മെൻ്റ് സോണിൽ കഴിയുന്നതും ഹോം ക്വാറൻ്റയിൽ നിൽക്കുന്ന ആളായ പ്രദേശത്തെ രൂപേഷ് എന്നാളുടെ നേതൃത്വത്തിലാണ് പ്രകോപനമില്ലാതെ ആക്രമണമുണ്ടായതെന്നും ഇവർ പറയുന്നു  അഖിലിൻ്റെ കഴുത്തിന് പിടിച്ച് ഷർട്ടടക്കം വലിച്ചി കീറി ഇട്ടിരുന്ന മൂന്ന് പവൻ്റെ മാലയും നഷടപെട്ടതായും പോലീസിന് നൽകിയ മൊഴിയിലുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *