April 30, 2026

സാരംഗപാണിയെ അനുസ്മരിച്ചു : എ.കെ. പി.എ. കൈനീട്ടം പദ്ധതിയും ഉൽഘാടനം ചെയ്തു

0
IMG-20200820-WA0164.jpg
By ന്യൂസ് വയനാട് ബ്യൂറോ
           ആൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ (ആഗസ്റ്റ് 19 ) ഫോട്ടോഗ്രാഫി ദിനം ആചരിച്ചു. കോവിഡ്- 19  മാനദണ്ഡങ്ങൾ പാലിച്ച് കൽപ്പറ്റയിൽ വെച്ചായിരുന്നു ചടങ്ങ് നടത്തിയത്. എ.കെ. പി.എ.  സ്ഥാപക 'ജനറൽ സെക്രട്ടറി   സാരംഗപാണിയുടെ   ഒന്നാം ചരമദിനത്തിൽ 
 ഫോട്ടോയ്ക്ക് മുമ്പിൽ പുഷ്‌പാർച്ചന നടത്തിയാണ് ചടങ്ങുകൾ ആരംഭിച്ചത് ..ഇതോടനുബന്ധിച്ച്  70 വയസ്സ് പൂർത്തിയായ അംഗങ്ങൾക്ക് സംസ്ഥാന 'കമ്മിറ്റി ഏർപ്പെടുത്തിയ കൈനീട്ടം പദ്ധതിയുടെ ഉൽഘാടനം മുൻ സംസ്ഥാന ജനറൽ സെക്രട്ടറി  ജോയി ഗ്രെയ്സ് മുതിർന്ന അംഗവും, പഴയ കാല ഫോട്ടോഗ്രാഫറുമായ എ.സി.മൊയ്തുവിന് തുക നൽകിയാണ് കൈനീട്ടം പദ്ധതിയുടെ ഉൽഘാടനം നിർവഹിച്ചത്.  . എ.കെ. പി. എ ജില്ലാ പ്രസിഡൻ്റ് വി.വി.രാജു അദ്ദേഹെത്തെ  പൊന്നാട അണിയിച്ചു ആദരിച്ചു.ചടങ്ങിൽ സംഘടന നേരിട്ട് ഇറക്കിയ മുഖപത്രമായ ഫോട്ടോ ട്രാക്സിൻ്റെ ജില്ലാതല ഉൽഘാടനവും നിർവഹിച്ചു. ജില്ലാ ട്രഷറർ സജി പി.ഐ., ആർ.ജെ. മാത്യു , സത്യൻ, അനന്തു ബൽറാം എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *