November 7, 2026

സ്കൂളിലെ അരി സൂപ്പർ മാർക്കറ്റിന് വിറ്റ സംഭവത്തിൽ അധ്യാപകർക്കെതിരെ നടപടി.

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : കല്ലോടി സ്കൂളിൽ ഉച്ചക്കഞ്ഞിക്കുള്ള അരി മറിച്ച് വിറ്റ സംഭവത്തിൽ  സ്കൂൾ പ്രധാന അധ്യാപകനെതിരെയും ഉച്ചക്കഞ്ഞി വിതരണ ചുമതലയുളള അധ്യാപകനെതിരെയും നടപടി എടുക്കാൻ നിർദേശം. വയനാട്   ഡി.ഡി. ഇ ആണ് ഇരുവരെയും സസ്പെൻഡ് ചെയ്യാൻ ആവശ്യപ്പെട്ടിരിക്കുന്നത്. എ . ഇ. ഒ. യുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് പ്രധാന അധ്യാപകൻ സാബു പി. ജോൺ, അധ്യാപകനായ അനീഷ് ജേക്കബ് എന്നിവർക്കെതിരെ നടപടി എടുക്കാൻ മാനേജ്മെൻ്റിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. സ്കൂളിലെ അരി നാലാംമൈൽ  ഫാമിലി സൂപ്പർ മാർക്കറ്റിന് മറിച്ചുവിറ്റ   സംഭവം  കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് നിരവധി സംഘടനകൾ രംഗത്തു വന്നിരുന്നു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *