May 19, 2024

വയനാട്ടിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം: സായുധരായ അഞ്ചംഗ സംഘമെത്തി.

0
കൽപ്പറ്റ: വയനാട്ടിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം.
തൊണ്ടര്‍നാട് നിരവില്‍പുഴയില്‍ മാവോയിസ്റ്റുകളെത്തി.ഇന്നലെ രാത്രി 8 മണിയോടെയാണ് സായുധരായ 5 പേരടങ്ങുന്ന സംഘം മുണ്ടക്കൊമ്പ് കോളനിയിലെ രാമന്റെ വീട്ടിലെത്തിയത്. സംഘത്തില്‍ സ്ത്രീകളും രണ്ടു പുഷന്‍മാരും ഉള്ളതായി പറയുന്നു. അര മണിക്കൂര്‍ ഇവര്‍ കോളനിയില്‍ ചിലവഴിച്ച ശേഷം അരിയും മറ്റു സാധനങ്ങളുമായി കാട്ടിലേക്ക് പോയി.
ജയണ്ണ, സുന്ദരി , ഉണ്ണിമായ എന്നിവരടങ്ങുന്ന സംഘമാണെത്തിയതെന്നാണ് സൂചന പോലീസ് അന്വേഷണം ആരംഭിച്ചു. മുമ്പ് മാവോയിസ്റ്റും പോലീസുമായി ഏറ്റുമുട്ടൽ ഉണ്ടായ സ്ഥലത്തിനടുത്താണ് പുതിയ സാന്നിധ്യം. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *