May 19, 2024

ആനുകൂല്യങ്ങളില്ല: സ്കൂൾ പാചക തൊഴിലാളികൾ തിരുവോണ ദിവസം സ്വവസതികളിൽ ഉപവസിക്കും

0
Img 20200822 Wa0171.jpg
.
കൽപ്പറ്റ: ജൂൺ മാസം മുതൽ പാചക തൊഴിലാളികളുടെ വേതന വിതരണം നിർത്തിവെച്ച  സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച്   സ്കൂൾ പാചക തൊഴിലാളികൾ തിരുവോണ ദിവസം സ്വവസതികളിൽ  ഉപവസിക്കും. സ്കൂൾ പാചക തൊഴിലാളി സംഘടന ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമരം. 
 2017 മുതലുള്ള  വേതന വർദ്ധനവിന്റെ കുടിശ്ശിക 30, 000 രൂപ അനുവദിച്ച് ഉത്തരവുണ്ടായിട്ടും  വിതരണം ചെയ്യാൻ നടപടി ഉണ്ടായിട്ടില്ല. 
സംസ്ഥാനത്ത് 13700 സ്കൂളുകളിലാണ് പാചക     തൊഴിലാളികൾ  ഉള്ളത്. 
മറ്റ് തൊഴിൽ മേഖലയിലെ എല്ലാവർക്കും ആനുകൂല്യങ്ങൾ നൽകിയിട്ടും പാചക തൊഴിലാളികളോട് വിവേചനം കാണിക്കുകയാണന്ന് ഭാരവാഹികൾ ആരോപിച്ചു.  സർക്കാർ ഇവരോട് മനുഷ്യാവകാശ ലംഘനമാണ് നടത്തുന്നത്.  250 കുട്ടികൾക്ക് ഒരു തൊഴിലാളിയെ വെച്ച് നിയമിക്കണമെന്നും അനീതി അവസാനിപ്പിക്കണം.  ഇതിനകം പല സൂചനാ സമരങ്ങൾ നടത്തിയിട്ടും അനുകൂല നടപടിയില്ലാത്തതിനാലാണ് തിരുവോണ നാളിലെ ഉപവാസ സമരമെന്ന് ഇവർ പറഞ്ഞു. 
ജില്ലാ പ്രസിഡണ്ട് പി.ആർ. സതി, ജില്ലാ സെക്രട്ടറി കെ.കെ. രാജൻ,  
എച്ച്. എം. എസ്. ജില്ലാ സെക്രട്ടറി എൻ. ഒ ദേവസി , ഷേർളി സെബാസ്റ്റ്യൻ എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *