വിവിധ മേഖലകളിൽ പ്രവീണ്യം തെളിയിച്ചവരെ അനുമോദിച്ചു.
മാനന്തവാടി: കുറുക്കൻമൂല വാർഡ് വികസന സമിതിയുടെയും, കുടുംബശ്രീയുടെയും നേതൃത്വത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് എസ്.എസ്.എൽ.സി, +2 പരീക്ഷകളിൽ മികച്ച രീതിയിൽ വിജയിച്ചവർ,
മികച്ച ആശവർക്കർ, ട്രൈബൽ പ്രമോട്ടർ എന്നിവരെ അനുമോദിച്ചു. ചടങ്ങിൽ എ.ഡി.എസ്.പ്രസിഡൻ്റ് ഷൈനി റോയി അദ്ധ്യക്ഷത വഹിച്ചു. ജേക്കബ് സെബാസ്ത്യൻ ഉദ്ഘാടനവും മൊമ്മൻ്റോ വിതരണം ചെയ്യ്തു. സ്കൂൾ ഹെഡ്മിനിറ്റർ ഗിരിജ, എം.റ്റി. വർക്കി, ആലീസ് സിസിൽ, ലിസി ചാലിൽ, പോൾ അറയ്ക്കാ പറമ്പിൽ, ഷീബ ജോൺസൺ, ആശ വർക്കർ സിന്ധു, ട്രൈബൽ പ്രമോട്ടർ അശ്വതി എന്നിവർ സംസാരിച്ചു





Leave a Reply