August 14, 2026

അഡ്വ.പ്രശാന്ത് ഭൂഷൺ വിഷയം : കേരള ലോയേഴ്‌സ് ഫോറം ഐക്യദാര്‍ഡ്യ ദിനം ആചരിച്ചു

0
IMG-20200824-WA0206.jpg
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ.
സുപ്രീം കോടതിയിലെ സീനിയര്‍ അഭിഭാഷകനും അന്തര്‍ദേശീയ മനുഷ്യാവകാശ പ്രവര്‍ത്തകനുമായ അഡ്വ.പ്രശാന്ത് ഭൂഷണ്‍ന്നെതിരെ സുപ്രിം കോടതി സ്വീകരിച്ച കോടതി അലക്ഷ്യ നടപടികള്‍ക്കെതിരേയും ശിക്ഷാ നടപടികള്‍ക്കെതിരെയും കേരള ലോയേഴ്‌സ് ഫോറം സംസ്ഥാന വ്യാപകമായി നടത്തി വരുന്ന ഐക്യ ദാര്‍ഡ്യ ദിനത്തിന്റെ ഭാഗമായി കേരള ലോയേഴ്‌സ് ഫോറം വയനാട് ജില്ലാ കമ്മിറ്റി ഐക്യദാര്‍ഡ്യ ദിനം ആചരിച്ചു.
പ്രസ്തുത പരിപാടിയുമായി ബന്ധപ്പെട്ട് കല്‍പറ്റ ജില്ല കോടതി പരിസരത്ത് വെച്ച് നടത്തിയ പരിപാടിയില്‍ കേരള ലോയേഴ്‌സ് ഫോറം വയനാട് ജില്ല സെക്രട്ടറി അഡ്വ. വി.കെ .സുലൈമാന്‍ അധ്യക്ഷത വഹിച്ചു. ലോയേഴ്‌സ് ഫോറം സ്റ്റേറ്റ് കൗണ്‍സിലര്‍ അഡ്വ. മുസ്തഫ എ.പി സ്വാഗതം പറഞ്ഞു.
സംസ്ഥാന വൈസ്  പ്രസിഡന്റ് അഡ്വ.കെ.ഖാലീദ് രാജ പരിപാടി ഉദ്ഘാടനം ചെയ്തു.സംസാരിച്ചു .ഇതര അഭിഭാഷക സംഘടനയെ പ്രതിനിധീകരിച്ച് അഡ്വ. ജോസഫ് സക്കറിയ നരിവേലി, അഡ്വ. പി.കെ .ദിനേശ് കുമാര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *