August 14, 2026

പരിസ്ഥിതി ലോല മേഖലയില്‍ നിന്നും ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കണമെന്ന് കോണ്‍ഗ്രസ്സ്

0
By ന്യൂസ് വയനാട് ബ്യൂറോ
പരിസ്ഥിതി ലോല മേഖലയില്‍ നിന്നും വയനാട് ജില്ലയില്‍പ്പെട്ട വൈത്തിരി വില്ലേജില്‍ കുന്നത്ത് ഇടവക, അച്ചൂരാനം വില്ലേജ്, പൊഴുതന വില്ലേജ്, തരിയോട് വില്ലേജ് എന്നിവിടങ്ങളിലെ ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കണമെന്ന് വൈത്തിരി ബ്ലോക്ക് കോണ്‍ഗ്രസ്സ്കമ്മിറ്റി ആവശ്യപ്പെട്ടു. സമരത്തിന്‍റെ മുന്നോടിയായി സെപ്തംബര്‍ ഒന്നാം തിയ്യതി വൈത്തിരി താലൂക്ക് ഓഫീസിലും, ബന്ധപ്പെട്ട വില്ലേജ് ഓഫീസുകള്‍ക്ക് മുന്‍പിലും കോവിഡ് മാനദണ്ഡം പാലിച്ച് സത്യാഗ്രഹം നടത്തി സമരത്തിന് തുടക്കം കുറിക്കുവാന്‍ തീരുമാനിച്ചു. 
യോഗത്തില്‍ ബ്ലോക്ക് പ്രസിഡന്‍റ് മാണി ഫ്രാന്‍സീസ് അധ്യക്ഷത വഹിച്ചു. കെ.എല്‍ പൗലോസ്. കെ.വി പോക്കര്‍ഹാജി, എം.എ ജോസഫ്, മോയിന്‍ കടവന്‍, നജീബ് കരണി, പോള്‍സണ്‍ കൂവയ്ക്കല്‍, വിജയമ്മ ടീച്ചര്‍, ബേബി പുന്നക്കല്‍, വേണു കീഴ്ശേരി, ജോണി ജോണ്‍, എം.എം ജോസ്, എം.ആര്‍ ബാലകൃഷ്ണന്‍, എന്നിവര്‍ സംസാരിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *