November 7, 2026

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യു ഡി എഫ് സത്യാഗ്രഹസമരം 27ന്

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: സ്വര്‍ണക്കടത്ത്, ലൈഫ് പദ്ധതിയിലെ കോഴ എന്നിങ്ങനെ അഴിമതികഥകള്‍ ഒന്നൊന്നായി പുറത്തുവരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി അടിയന്തരമായി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യു ഡി എഫ് സംസ്ഥാനകമ്മിറ്റിയുടെ ആഹ്വാനപ്രകാരം ജില്ലയിലെ മുഴുവന്‍ വാര്‍ഡുകളിലും ആഗസ്റ്റ് 27ന് സത്യാഗ്രഹസമരം നടത്തുമെന്ന് ജില്ലാ ചെയര്‍മാന്‍ പി പി എ കരീം, കണ്‍വീനര്‍ എന്‍ ഡി അപ്പച്ചന്‍ എന്നിവര്‍ അറിയിച്ചു. രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചക്ക് ഒരു മണി വരെ വാര്‍ഡിലെ പ്രധാനപ്പെട്ട ഒരു കേന്ദ്രത്തില്‍ നടക്കുന്ന സത്യാഗ്രഹസമരത്തില്‍ ജനപ്രതിനിധികളും യു ഡി എഫ് നേതാക്കളും പങ്കെടുക്കും. പൂര്‍ണമായും കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരിക്കും സത്യാഗ്രഹസമരം നടത്തുക. ജില്ലയിലെ 542 വാര്‍ഡുകളിലും യു ഡി എഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമരം നടക്കുമെന്നും ഇരുവരും അറിയിച്ചു. 
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *