May 4, 2024

വയനാട്ടിലെ ആറ് റോഡുകളുടെ ഉദ്ഘാടനം നാളെ മന്ത്രി ജി. സുധാകരന്‍ നിര്‍വ്വഹിക്കും.

0
ജില്ലയുടെ സമഗ്ര വികസനത്തിന് കുതിപ്പേകി പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള ജില്ലയിലെ ആറ് റോഡുകള്‍ നാളെ  (26.08.20) പൊതുമരാമത്ത്- രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി.സുധാകരന്‍ ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം ചെയ്യും. കല്‍പ്പറ്റ, ബത്തേരി നിയോജക മണ്ഡലങ്ങളിലെ മൂന്ന് വീതം റോഡുകളുടെ പ്രവൃത്തി- പ്രവൃത്തി പൂര്‍ത്തീകരണ ഉദ്ഘാടനങ്ങളാണ് നിര്‍വഹിക്കുന്നത്.
കല്‍പ്പറ്റ മണ്ഡലത്തിലെ പരിപാടി ഉച്ചയ്ക്ക് 12 ന് നടവയല്‍ കെ.ജെ.എസ് ഓഡിറ്റോറിയത്തില്‍ നടക്കും. കല്‍പ്പറ്റ, മാനന്തവാടി നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന കൂടോത്തുമ്മല്‍ – മേച്ചേരി – പനമരം റോഡിന്റെ ഉദ്ഘാടനവും കരിങ്കുറ്റി- പാലൂക്കര- മണിയങ്കോട്- കല്‍പ്പറ്റ റോഡ്, ചീക്കല്ലൂര്‍ പാലം അപ്രോച്ച് റോഡ് എന്നിവയുടെ പ്രവൃത്തി ഉദ്ഘാടനവുമാണ് മന്ത്രി നിര്‍വ്വഹിക്കുക. ചടങ്ങില്‍ സി.കെ ശശീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ഒ.ആര്‍ കേളു എം.എല്‍.എ മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ പങ്കെടുക്കും.
കൂടോത്തുമ്മല്‍ – മേച്ചേരി പനമരം റോഡിന്റെ നവീകരണം 5 കോടി രൂപ മുടക്കിലാണ് പൂര്‍ത്തിയാക്കിയത്. കരിങ്കുറ്റി- പാലൂക്കര- മണിയങ്കോട്- കല്‍പറ്റ റോഡ് നവീകരണത്തിനായി 3 കോടി രൂപയും ചീക്കല്ലൂര്‍ പാലത്തിന്റെ അപ്രോച്ച് റോഡിന്റെ നിര്‍മ്മാണത്തിന് പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി 6.75 കോടി രൂപയുമാണ് അനുവദിച്ചത്.
സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തിലെ വടുവന്‍ചാല്‍-കൊളഗപ്പാറ റോഡിന്റെ പ്രവൃത്തി പൂര്‍ത്തീകരണ ഉദ്ഘാടനവും സുല്‍ത്താന്‍ ബത്തേരി-നൂല്‍പ്പുഴ റോഡ്, മീനങ്ങാടി – കുമ്പളേരി അമ്പലവയല്‍ റോഡുകളുടെ പ്രവൃത്തി ഉദ്ഘാടനവും ഉച്ചയ്ക്ക് 12.30 ന് ബത്തേരി ഗസ്റ്റ് ഹൗസില്‍ പൊതുമരാമത്ത് രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി സുധാകരന്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിക്കും. ചടങ്ങില്‍ ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ. അധ്യക്ഷത വഹിക്കും.  വടുവന്‍ചാല്‍-കൊളഗപ്പാറ റോഡ് പ്രവൃത്തിക്കായി 5 കോടി രൂപയും മീനങ്ങാടി – കുമ്പളേരി അമ്പലവയല്‍ റോഡിന് 7 കോടി രൂപയും   സുല്‍ത്താന്‍ ബത്തേരി-നൂല്‍പ്പുഴ റോഡിന് 9.70 കോടി രൂപയുമാണ് അനുവദിച്ചത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *