ഹത്രാസ് കൂട്ടബലാത്സംഗം; പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ച രാഹുല്‍ഗാന്ധിയെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചു
കല്‍പ്പറ്റ: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായി മരിച്ച പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാനെത്തിയ രാഹുല്‍ഗാന്ധി എം പിയെ പൊലീസ് മര്‍ദിക്കുകയും തടഞ്ഞുവെക്കുകയും ചെയ്തതില്‍ ജില്ലാകോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ പ്രതിഷേധിച്ചു. രാജ്യത്ത് ജനാധിപത്യത്തെ ഇല്ലായ്മ ചെയ്യാനുള്ള നടപടികളാണ് ബി ജെ പി സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. രാഹുല്‍ഗാന്ധിക്കൊപ്പം പ്രിയങ്കാഗാന്ധി, കെ സി വേണുഗോപാല്‍, രണ്‍ദീപ്‌സിംഗ് സുര്‍ജേവാല തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളെയും പൊലീസ് തടഞ്ഞുവെച്ചു. നേതാക്കളെ തടഞ്ഞുവെക്കുന്നത് പ്രതിഷേധങ്ങളെ ഭയന്നാണ്. എന്നാല്‍ ഭയന്ന് പിന്മാറുന്നതല്ല കോണ്‍ഗ്രസിന്റെ ചരിത്രം. ഹത്രാസില്‍ 22കാരി നേരിട്ടത് ക്രൂരപീഡനമാണ്. ബുലന്ദ്ഷഹറിലും, അസംഗഡിലും ്പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേരാണ് പീഡിപ്പിക്കപ്പെട്ടത്. ഹത്രാസില്‍ മൃതദേഹം കാണാനോ, ആചാരപ്രകാരം സംസ്‌ക്കരിക്കാനോ പോലും അനുവദിക്കാതെയാണ് യോഗി സര്‍ക്കാര്‍ പെണ്‍കുട്ടിയുടെ കുടുംബത്തോട് അനീതി കാട്ടിയത്. നേതാക്കളെ വഴിയില്‍ തടഞ്ഞത് കൊണ്ടോ, പ്രതിഷേധിക്കുന്നവരെ അടിച്ചമര്‍ത്തിയത് കൊണ്ടോ കോണ്‍ഗ്രസിന്റെ പ്രക്ഷോഭം അവസാനിക്കില്ല. രാജ്യത്തിന് സ്വാതന്ത്ര്യം നേടി തന്ന മഹാപ്രസ്ഥാനമെന്ന നിലയില്‍ പൗരന്റെ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമുണ്ടായാല്‍ അത് ജനാധിപത്യരീതിയില്‍ ചെറുത്തുതോല്‍പ്പിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.



Leave a Reply