September 26, 2023

പീഡന കേസുകളിൽ ഇരകൾക്കും പ്രതിഷേധകാർക്കും നേരെ നടക്കുന്നത് ഭരണകൂട അടിച്ചമർത്തലാണന്ന് പി. കെ ജയലക്ഷ്മി.

0
കൽപ്പറ്റ: 

പീഡന കേസുകളിൽ ഇരകൾക്കും പ്രതിഷേധകാർക്കും നേരെ നടക്കുന്നത്  ഭരണകൂട അടിച്ചമർത്തലാണന്ന് കെ പി സി സി ജനറൽ സെക്രട്ടറിയും മുൻ മന്ത്രിയുമായ പി കെ ജയലക്ഷ്മി.രാജ്യത്ത് ദളിതർക്കെതിരെയും പെൺകുട്ടികൾക്കെതിരെയും അക്രമങ്ങൾ തുടർക്കഥയാവുകയാണ്.    അവരുടെ കുടുംബത്തോട്    സർക്കാർ നീതി പുലർത്തുന്നില്ല.നീതിക്കുവേണ്ടിയുള്ള സമരത്തിൽ പങ്കാളിയായ രാഹുൽ ഗാന്ധി എം.പി അടക്കമുള്ളവർക്ക് നേരെ നടന്ന പോലീസ് അതിക്രമത്തിൽ പ്രതിഷേധിക്കുന്നതായും  ജയലക്ഷ്മി പ്രസ്താവനയിൽ പറഞ്ഞു.  

കഴിഞ്ഞ കുറേ വർഷങ്ങളായി യു.പിയിലും മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും പെൺകുട്ടികൾ പീഡനത്തിനിരയായിട്ടും കേന്ദ്രസർക്കാർ ഇടപെടുന്നില്ല. ജനാധിപത്യ രീതിയിലുള്ള പ്രതിഷേധങ്ങളെ പോലും  മുഷ്ടി കൊണ്ട് നേരിടുന്നത് ഭരണകൂട ഭീകരതയുടെ അടയാളം ആണെന്നും ജയലക്ഷ്മി ആരോപിച്ചു.കഴിഞ്ഞ ദിവസങ്ങളിൽ പീഡനത്തിനിരയായി മരിച്ച പെൺകുട്ടികളുടെ കുടുംബത്തിൻറെ ദുഃഖത്തിൽ പങ്കുചേരുന്നതായും അനുശോചിക്കുന്നതായും  ജയലക്ഷ്മി പറഞ്ഞു.
  
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *