April 25, 2024

വയനാട് ജില്ലയില്‍ 108 പേര്‍ക്ക് കൂടി കോവിഡ് 68 പേര്‍ക്ക് രോഗമുക്തി 104 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

0
Coronavirus India Musk E1586411971113.jpg
വയനാട് ജില്ലയില്‍ ഇന്ന് (02.10.20) 108 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 68 പേര്‍ രോഗമുക്തി നേടി. ഒരു ആരോഗ്യപ്രവര്‍ത്തക ഉള്‍പ്പെടെ 104 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 4 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരാണ്.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3893 ആയി. 2773 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 1099 പേരാണ് ചികിത്സയിലുള്ളത്.

രോഗം സ്ഥിരീകരിച്ചവര്‍:

പടിഞ്ഞാറത്തറ സ്വദേശികള്‍ 18, മൂപ്പൈനാട് സ്വദേശികള്‍ 14, മുട്ടില്‍ സ്വദേശികള്‍ 7, കല്‍പ്പറ്റ, കോട്ടത്തറ, മാനന്തവാടി, പനമരം സ്വദേശികളായ 6 പേര്‍ വീതം, മേപ്പാടി, വൈത്തിരി, വെങ്ങപ്പള്ളി സ്വദേശികളായ 5 പേര്‍ വീതം, തരിയോട് സ്വദേശികള്‍ 4, തവിഞ്ഞാല്‍, നെന്മേനി, വെള്ളമുണ്ട സ്വദേശികളായ 3 പേര്‍ വീതം, എടവക, നൂല്‍പ്പുഴ, പൂതാടി, പൊഴുതന സ്വദേശികളായ 2 പേര്‍ വീതം, തിരുനെല്ലി, ബത്തേരി, കണിയാമ്പറ്റ സ്വദേശികളായ ഓരോരുത്തര്‍, വൈത്തിരി താലൂക്ക് ആശുപത്രിയിലെ ഒരു ആരോഗ്യ പ്രവര്‍ത്തക, ഒരു മലപ്പുറം സ്വദേശി എന്നിവരാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.

മൈസൂരില്‍ നിന്ന് വന്ന കല്‍പ്പറ്റ സ്വദേശി, ബാംഗ്ലൂരില്‍ നിന്ന് വന്ന പുല്‍പ്പള്ളി സ്വദേശി, ഒക്ടോബര്‍ ഒന്നിന് മൈസൂരില്‍ നിന്ന് വന്ന തിരുനെല്ലി സ്വദേശി, സെപ്റ്റംബര്‍ 30ന് തമിഴ്‌നാട്ടില്‍നിന്ന് വന്ന തമിഴ്‌നാട് സ്വദേശി എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തി രോഗം സ്ഥിരീകരിക്കപ്പെട്ടവര്‍.

68 പേര്‍ക്ക് രോഗമുക്തി

മേപ്പാടി സ്വദേശികള്‍ 11, മാനന്തവാടി സ്വദേശികള്‍ 7, മീനങ്ങാടി സ്വദേശികള്‍ 6, കല്‍പ്പറ്റ, നെന്മേനി, വെള്ളമുണ്ട, കണിയാമ്പറ്റ സ്വദേശികളായ 4 പേര്‍ വീതം, മുട്ടില്‍, എടവക,  മൂപ്പൈനാട് സ്വദേശികളായ 3 പേര്‍ വീതം, പടിഞ്ഞാറത്തറ, ബത്തേരി, വൈത്തിരി, തവിഞ്ഞാല്‍ സ്വദേശികളായ 2 പേര്‍ വീതം, പൊഴുതന, നൂല്‍പ്പുഴ, വെങ്ങപ്പള്ളി, പനമരം, തരിയോട്, തൊണ്ടര്‍നാട് സ്വദേശികളായ ഓരോരുത്തര്‍, കണ്ണൂര്‍ സ്വദേശികളായ 2 പേര്‍, കോഴിക്കോട്, കൊല്ലം,  ബംഗാള്‍ സ്വദേശികളായ ഓരോരുത്തര്‍ എന്നിവരാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.

200 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (02.10) പുതുതായി നിരീക്ഷണത്തിലായത് 200 പേരാണ്. 343 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 3774 പേര്‍. ഇന്ന് വന്ന 92 പേര്‍ ഉള്‍പ്പെടെ 828 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1678 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 94397 സാമ്പിളുകളില്‍ 88752 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 84859 നെഗറ്റീവും 3893 പോസിറ്റീവുമാണ്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *