April 28, 2026

കോവിഡ് പ്രതിരോധം: കോളനികളില്‍ പ്രത്യേക സഹായ കേന്ദ്രങ്ങൾ ഒരുക്കും

0
minister-t.p.-ramakrishnan-avalokhana-yogam.jpeg
By ന്യൂസ് വയനാട് ബ്യൂറോ

    
കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ആദിവാസി കോളനികളില്‍ പ്രത്യേക സഹായ കേന്ദ്രങ്ങൾ ഒരുക്കാൻ മന്ത്രി ടി.പി രാമകൃഷ്ണൻ നിർദ്ദേശം നൽകി. ആദിവാസി കോളനികളിൽ കോവിഡ് പ്രതിരോധം ശക്തമാക്കുന്നതിൻ്റെ   ഭാഗമായി  ഐ.ടി.ഡി.പിയുടെ നേതൃത്വത്തിലാണ്  ഹെല്‍പ്പ് ഡെസ്‌ക് ആരംഭിക്കേണ്ടത്.കോളനികളില്‍ പ്രവര്‍ത്തിക്കുന്ന ട്രൈബല്‍ പ്രമോട്ടര്‍മാര്‍, ആനിമേറ്റര്‍മര്‍, ട്രൈബൽ വകുപ്പ് ഉദ്യോഗസ്ഥൻമാർ, യുവാക്കള്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തിയാണ് ഹെല്‍പ്പ് ഡെസ്‌ക് രൂപീകരിക്കേണ്ടത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന് ആവശ്യമായ മാസ്‌ക്, സോപ്പ്, സാനിറ്റൈസര്‍ തുടങ്ങിയവ വിതരണം ചെയ്യുക, കോളനികളില്‍ കോവിഡ് പ്രതിരോധത്തിനാവശ്യമായ നടപടികള്‍ സ്വീകരിക്കുക എന്നിവയാണ് ഹെല്‍പ്പ് ഡെസ്‌കുകളുടെ ലക്ഷ്യം. കോളനികളില്‍ രോഗ വ്യാപനം തടയുന്നതിനായി പുറത്ത് നിന്നുള്ളവര്‍ കോളനികളില്‍ പ്രവേശിക്കുന്നത് ഒഴിവാക്കുന്നതിനുള്ള നടപടികളും സ്വീകരിക്കണം
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *