September 26, 2023

പനമരം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ സായാഹ്ന ഒ പി നിർത്തലാക്കി

0
മഹറൂഫ് പനമരം
പനമരം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ  സായാഹ്ന  ഒ പി  ഡ്യൂട്ടി ഡോ ക്ടറെ  പീച്ചം കോട്  അംബേദ്കർ റെസിഡൻഷ്യൽ സ്കൂൾ കോവിഡ് സെന്ററിലെക്ക്  മാറ്റിയതോടെ ഇന്ന് മുതൽ പനമരത്തേ സായാഹ്ന ഒ പി പ്രവർത്തനം നിലക്കും.
ഉച്ചക്ക് രണ്ട് മണി മുതൽ  രാത്രി എട്ട് മണി വരെ സുഗമമായ് പ്രവർത്തിച്ച് വരുന്ന സായാഹ്ന ഒ പി  നിലക്കുന്നതോടെ  ആദിവാസികളും സാധാരണക്കാരും ഉൾപ്പെടുന്ന  നിരവധി രോഗികൾ ദുരിതത്തിലാവും.
നേരത്തേ പനമരം പുഴയിൽ മുങ്ങി മരിച്ച സ്കൂൾ വിദ്യാർത്ഥികൾക്ക്  പ്രാഥമിക ശുശ്രൂഷ നൽകാൻ പോലും പനമരം ആശുപത്രിയിൽ  ആരും ഉണ്ടായിരുന്നില്ല. ഇതേ തുടർന്ന് നാട്ടുകാർ പനമരത്ത് റോഡ് ഉപരോധിക്കുകയും  സബ് കലക്ടറെ അടക്കം തടഞ്ഞ് വെക്കുകയും ചെയ്തിരുന്നു.
തുടർന്ന് ഏറെ പ്രതിഷേധങ്ങൾക്ക് ശേഷമാണ് ഇയിടെ സ്ഥിരമായി സായാഹ്ന ഒ പി പ്രവർത്തനം ആരംഭിച്ചത്.
ജില്ലയിൽ നിന്നുള്ള  ഡോക്ടർമാർ ആരും തന്നെ ഇവിടെ രാത്രി സേവനത്തിന് തയ്യാറായിരുന്നില്ല. ഇതേ തുടർന്നാണ് കോൺട്രാക്ട അടിസ്ഥാനത്തിൽ പുതിയ ഡോക്ടറെ നിയമിച്ചത്.
ഇദ്ധേഹം  പനമരത്ത് താമസിച്ച് സേവനം ചെയ്തു വരികയാണ്. പനമരത്ത്  സ്റ്റേ ചെയ്യുന്നതിനാൽ  രാത്രി സമയങ്ങളിലും ഇദ്ധേഹത്തിന്റെ സേവനം നാട്ടുകാർക്ക് ഏറെ ഉപകാരപ്രദമായിരുന്നു.
ഇതിനിടയിലാണ് പകരം ആളെ നിയമിക്കുക പോലും ചെയ്യാതെ  ഡോ. ഫായിസ് അലിയെ  പീച്ചം കോടേക്ക് സ്ഥലം മാറ്റിയത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *