സിസ്റ്റർ ക്രിസ്റ്റീനയ്ക്ക് എ.പി. ജെ. അബ്ദുൾ കലാം അക്കാദമിക് ലീഡർ അവാർഡ്

കൽപ്പറ്റ: കൽപ്പറ്റ ഡി പോൾ പബ്ലിക് സ്കൂൾ പ്രിൻസിപ്പാൾ ഡോ. സിസ്റ്റർ ക്രിസ്റ്റീന (സാലിമ വർഗീസ് ) സോഷ്യൽ റിസേർച്ച് സൊസൈറ്റിയുടെ 2020ലെ എ.പി.ജെ അബ്ദുൽകലാം അക്കാദമിക് ലീഡർ അവാർഡ്. ഒക്ടോബർ 15ന് തൃശ്ശൂർ ഐ സി എസ് കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് മാനേജ്മെന്റിൽ അവാർഡ് ദാനം നടക്കുമെന്ന് സോഷ്യൽ റിസർച്ച് സൊസൈറ്റി ചെയർമാൻ പ്രൊഫസർ ഡോക്ടർ നിസാം റഹ്മാൻ അറിയിച്ചു.
മാനന്തവാടി വിൻസെൻറ് ഗിരിയിലെ കോൺഗ്രിഗേഷൻ ഓഫ് സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെൻറ് വിൻസെൻറ് ഡി പോൾ സഭാംഗമാണ് സിസ്റ്റർ ക്രിസ്റ്റീന. എം എ ഇംഗ്ലീഷ് ലിറ്ററേച്ചറിലും സൈക്കോളജിയിലും ഇരട്ട മാസ്റ്റർ ബിരുദം നേടിയ ശേഷം ഷം അമേരിക്കയിലെ ഹൈപ്പോ യൂണിവേഴ്സിറ്റിയിൽ നിന്നും കുട്ടികളുടെ വിദ്യാഭ്യാസം സംബന്ധിച്ച് ഡിപ്ലോമയും സ്കൂൾ അഡ്മിനിസ്ട്രേഷൻ സംബന്ധിച്ച് ഡിപ്ലോമയും കരസ്ഥമാക്കിയിട്ടുണ്ട് . വിവിധ സ്കൂളുകളിൽ അധ്യാപികയായിരുന്നു സിസ്റ്റർ ക്രിസ്റ്റീന .
മാനന്തവാടി ന്യൂമാൻസ് കോളേജിൽ ലക്ചററായി പ്രവർത്തിച്ചിട്ടുണ്ട് .മാനന്തവാടി സെൻറ് ജോസഫ് അധ്യാപക പരിശീലന കേന്ദ്രം ,
കല്ലോടി സെൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ, പയ്യമ്പള്ളി സെൻറ് കാതറൈൻസ് ഹയർ സെക്കൻഡറി സ്കൂൾ, പത്തനംതിട്ട കടമ്പനാട് ഇൻഫന്റ് ജീസസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, നടവയൽ സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
2018 മുതൽ കൽപ്പറ്റ ഡി പോൾ പബ്ലിക് സ്കൂൾ പ്രിൻസിപ്പാൾ ആണ് .
മാനന്തവാടി രൂപത കെ.സി.വൈ.എം ആനിമേറ്റർ, മികച്ച സംഘാടക,സാമൂഹ്യപ്രവർത്തക എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇതിനുമുമ്പ് ടോപ്പർ സ്കൂൾ അവാർഡ്, ബെസ്റ്റ് പ്രിൻസിപ്പാൾ അവാർഡ് തുടങ്ങിയവ നേടിയിട്ടുണ്ട്.നിരവധി ഏഷ്യൻ യൂറോപ്യൻ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട് .



Leave a Reply