April 20, 2024

തൊണ്ടർനാട് ഗ്രാമപഞ്ചായത്തിന് ശുചിത്വ പദവി ലഭിച്ചു

0
Img 20201010 Wa0459.jpg
ഹരിത കേരള മിഷനും ശുചിത്വമിഷനും നടത്തിയ ഗ്രേഡിംഗിൽ തൊണ്ടർനാട് ഗ്രാമപഞ്ചായത്തിന് ശുചിത്വ പദവി ലഭിച്ചു. 
ശുചിത്വ, മാലിന്യ സംസ്കരണ പ്രവർത്തനങ്ങളിൽ നടത്തിയ വ്യത്യസ്തമായ പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് പഞ്ചായത്തിന് ശുചിത്വ പദവി ലഭിച്ചത്. 
ജൈവ അജൈവ മാലിന്യങ്ങൾ തരം തിരിച്ച് സംസ്കരണത്തിന് വേണ്ടി ശേഖരിച്ചത്, അജൈവ മാലിന്യ സംസ്ക്കരണ കേന്ദ്രം നിർമ്മിച്ചത്, ഹരിത കർമ്മ സേന രൂപികരിച്ചത്, ജലസംരക്ഷണ പ്രവർത്തനങ്ങൾ നടപ്പാക്കിയത്, മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് ബഹുജന പങ്കാളിത്തത്തോടെ നടത്തിയ ബോധവത്ക്കരണ പ്രവർത്തനങ്ങൾ, തുടങ്ങിയവയെല്ലാം പരിഗണിച്ചാണ് പഞ്ചായത്തിന് ഈ പദവി ലഭിച്ചത്.
 ശുചിത്വ പദവി പ്രഖ്യാപനത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം ബഹു.മുഖ്യമന്ത്രി നിർവ്വഹിച്ചു.
തൊണ്ടർനാട് പഞ്ചായത്ത്തല ഉദ്ഘാടനവും, സാക്ഷ്യപത്രവിതരണവും മാനന്തവാടി എം.എൽ.എ ശ്രീ.ഒ.ആർ.കേളു നിർവഹിച്ചു.
ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ബാബു അദ്ധ്യക്ഷത വഹിച്ചു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ പി.കേശവൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. വികസന കാര്യ സ്റ്റാൻഡിംഗ് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ വി.സി.സലിം, മെമ്പർമാരായ സിന്ധു ഹരികുമാർ, സുനിത ദിലിപ്, അസ്ഹർ അലി, ഉഷ അനിൽകുമാർ, സെക്രട്ടറി ബോബൻ ചാക്കോ, അസി.സെക്രട്ടറി സണ്ണി ജോസഫ് എന്നിവർ സംസാരിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news