July 9, 2026

ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 4832 ആയി.

0
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് ജില്ലയില്‍ ഇന്ന് (10.10.20) 187 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 130 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ 6 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും 2 പേര്‍ വിദേശത്ത് നിന്നും എത്തിയതാണ്. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 179 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരാളുടെ ഉറവിടം വ്യക്തമല്ല.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 4832 ആയി. 3695 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 25 പേര്‍ മരണപ്പെട്ടു. നിലവില്‍ 1112 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 276 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 31 പേര്‍ ഇതര ജില്ലകളില്‍ ചികിത്സയിലാണ്.
സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍:
വൈത്തിരി സ്വദേശികള്‍ 23 പേര്‍, മേപ്പാടി 17 പേര്‍, മുട്ടില്‍ 16 പേര്‍, കണിയാമ്പറ്റ 15 പേര്‍, തൊണ്ടര്‍നാട്, ബത്തേരി, അമ്പലവയല്‍ 12 പേര്‍ വീതം, തിരുനെല്ലി 10 പേര്‍, വെള്ളമുണ്ട 9 പേര്‍, മൂപ്പൈനാട് 7 പേര്‍, നൂല്‍പ്പുഴ 6 പേര്‍, നെന്മേനി, ഇടവക 5 പേര്‍ വീതം, ചുള്ളിയോട്, പനമരം 4 പേര്‍ വീതം, വെങ്ങപ്പള്ളി, കല്‍പ്പറ്റ, മീനങ്ങാടി 3 പേര്‍ വീതം, പൊഴുതന, കോട്ടത്തറ, പൂതാടി 2 പേര്‍ വീതം, തവിഞ്ഞാല്‍,  മാനന്തവാടി, പുല്‍പ്പള്ളി, തരിയോട് ഓരോരുത്തര്‍,് കോഴിക്കോട് സ്വദേശികള്‍ 2, തമിഴ്‌നാട് സ്വദേശി 1 എന്നിവരാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *