പൊതു ഓടയിലേക്ക് മാലിന്യം തള്ളി : മൂന്ന് സ്ഥാപനങ്ങളിൽ നിന്ന് പിഴ ഈടാക്കി
മാനന്തവാടി – പൊതു ഓടയിലേക്ക് മാലിന്യം ഒഴുക്കിയ മൂന്ന് സ്ഥാപനങ്ങളിൽ നിന്ന് മാനന്തവാടി നഗരസഭ പിഴ ഈടാക്കി. വള്ളിയൂർക്കാവ് റോഡിലെ കബനി ടൂറിസ്റ്റ് ഹോം, മെസ്സ് ഹൗസ്, മൈസൂർ റോഡിലെ റോളക്സ് ഹോട്ടൽ എന്നീ സ്ഥാപനങ്ങളിൽ നിന്നാണ് 5000 രൂപ വീതം പിഴ മാനന്തവാടി നഗരസഭ ആരോഗ്യ വിഭാഗം ഈടാക്കിയത്.മറ്റ് രണ്ട് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.പാൻ മസാല വിറ്റതിന് പിലാക്കാവിലെ ഒരു വ്യപാര സ്ഥാപന ഉടമയായ ഇബ്രായിയിൽ നിന്നും 10000 രൂപയും ഈടാക്കി. മാനന്തവാടി നഗരത്തിലെ ഓടകളിലേക്ക് കക്കൂസ് മാലിന്യം ഉൾപ്പെടെ സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും ഒഴുക്കിവിടുന്നതായി വ്യാപക പരാതികൾ നിലനിൽക്കുന്നുണ്ട്. പിഴ ഈടാക്കിയ സംഭവം ഇത്തരം നടപടികൾക്ക് അറുതി വരുത്താനാകുമെന്ന പ്രതീക്ഷയിലാണ് നഗരസഭ അധികൃതർ



Leave a Reply