സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതി പ്രകാരം ഉന്നത വിദ്യാഭ്യാസം നടത്തുന്ന പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ മാനന്തവാടി ബ്ലോക്ക് പരിധിയില്‍ താമസിക്കുന്നവരും നിലവില്‍ കോഴ്സ് ചെയ്യുന്നവരുമായിരിക്കണം. മാനന്തവാടി മുനിസിപ്പാലിറ്റിയില്‍ താമസിക്കുന്നവര്‍ അപേക്ഷിക്കേണ്ടതില്ല. സംസ്ഥാനത്തിന് പുറത്ത് പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം. അപേക്ഷയോടൊപ്പം ബന്ധപ്പെട്ട കോഴ്സ് സര്‍ട്ടിഫിക്കറ്റ്, ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പ്, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, ഇതേ ആവശ്യത്തിന് പഞ്ചായത്തില്‍ നിന്നും ധനസഹായം ലഭ്യമായിട്ടില്ല എന്ന സാക്ഷ്യപത്രം, ഊരുകൂട്ട തീരുമനം എന്നിവ ഹാജരാക്കണം. അപേക്ഷ രേഖകള്‍ സഹിതം അതത് ട്രൈബല്‍ എക്സ്റ്റന്‍ ഓഫീസില്‍ നല്‍കണം. അവസാന തീയതി ഒക്ടോബര്‍ 23. അപേക്ഷ ഫോറം മാനന്തവാടി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ്, കുഞ്ഞോം, മാനന്തവാടി, കാട്ടിക്കുളം ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലും ലഭിക്കും. ഫോണ്‍ 04935 240210, ഇ.മെയില്‍ mdytdo@gmail.com
Leave a Reply