രാഹുൽ ഗാന്ധി എം.പി. നാളെ വയനാട്ടിൽ ഓൺലൈൻ ആയി രണ്ട് ഉദ്ഘാടനം നിർവ്വഹിക്കും.
.
കൽപ്പറ്റ: എം.എസ്.ഡി.പി. പദ്ധതിയിൽ ഉൾപ്പെടുത്തി 1.20 കോടി ചെലവഴിച്ച് പണി പൂർത്തീകരിച്ച കൽപ്പറ്റ മുണ്ടേരി ഗവ.ഹയർ സെക്കണ്ടറി സ്ക്കുളിൻ്റെ പുതിയ കെട്ടിടം നാളെ 15.10.2020 ന് കാലത്ത് 10.30 ന് വയനാട് എം.പി രാഹുൽ ഗാന്ധി ഓൺലൈനായി ഉത്ഘാടനം നിർവഹിക്കും. . രാജ്യസഭാ എം.പി കെ.സി വേണുഗോപാൽ, കൽപ്പറ്റ എം.എൽ.എ. സി കെ ശശീന്ദ്രൻ, സുൽത്താൻ ബത്തേരി എം.എൽ.എ. ഐ.സി ബാലകൃഷ്ണൻ എന്നീവർ പങ്കെടുക്കും.
ജില്ലയിലെ രണ്ടാമത്തെ പരിപാടി
കണിയാമ്പറ്റ പഞ്ചായത്തിൽ പി.എം.ജി.എസ്.വൈ. പദ്ധതിയിൽ ഉൾപ്പെടുത്തി 3.12 കോടി ചെലവഴിച്ച് നിർമ്മിച്ച താഴെകരണി – പാടാരിക്കുന്ന്- അരിമുള റോഡിൻ്റെ ഉദ്ഘാടനം രാവിലെ 11 മണിക്ക് നിർവഹിക്കും. . രാജ്യസഭാ എം പി കെ സി വേണുഗോപാൽ, സി.കെ. ശശീന്ദ്രൻ എം.എൽ.എ.
, ഐ.സി. ബാലകൃഷണൻ എം.എൽ.എ , ബിനു ജേക്കബ്, കെ.എൽ. പൗലോസ് തുടങ്ങിയവർ പങ്കെടുക്കും



Leave a Reply