കോവിഡ് സ്ഥിരീകരിച്ച ആദിവാസി വൃദ്ധന്റെ മൃതദേഹം വൈറ്റ് ഗാര്‍ഡംഗങ്ങള്‍ സംസ്‌കരിച്ചു

.
വെള്ളമുണ്ട;മരണപ്പെട്ട ശേഷം കോവിഡ് സ്ഥിരീകിരിച്ച ആദിവാസി വയോധികനെ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് യൂത്ത്‌ലീഗ് വൈറ്റ് ഗാര്‍ഡ് സംഘം സംസ്‌കരിച്ചു.നൂറാമത്തെ വയസ്സില്‍ മരണപ്പെട്ട തരുവണപള്ളിയാല്‍ കോളനിയിലെ മലായിയുടെ സംസ്‌കാരം നടത്താനാണ് യുവാക്കള്‍ മുന്നോട്ട് വന്നത്.ചൊവ്വാഴ്ച രാവിലെ മൂക്കില്‍ നിന്നും രക്തസ്രാവമുണ്ടായതിനെതുടര്‍ന്ന് ആശുപത്രിയില്‍ വെച്ച് മരണപ്പെട്ട മലായിയെ പരിശോധിച്ചതില്‍ രാത്രിയോടെയാണ് കോവിഡ് സ്ഥിരീകരിച്ചത്.തുടര്‍ന്ന് ഇന്നലെ ഉച്ചയോടെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് വീടിനടുത്ത് ശ്മശാനത്തില്‍ സംസ്‌കരിക്കുകയായിരുന്നു.വൈറ്റ് ഗാഡ് മണ്ഡലം ക്യാപ്റ്റന്‍ അനസ് ബിസ്മി, പഞ്ചായത്ത് ക്യാപ്റ്റന്‍ സിറാജ് പുളിഞ്ഞാല്‍, അംഗങ്ങളായ ഷാജി പുളിഞ്ഞാല്‍, മുഹമ്മദ് ആറുവാള്‍, ശാലിക്ക് പുലിക്കാട്, തരുവണ ശാഖ യൂത്ത് ലീഗ് പ്രസിഡന്റ് നാസര്‍ സാവാന്‍, സെക്രട്ടറി അബ്ദുള്ള.വി എന്നിവര്‍ നേതൃത്വം നല്‍കി



Leave a Reply