April 25, 2024

പോസ്റ്റ് കോവിഡ് ക്ലിനിക്ക് ഉദ്ഘാടനം ചെയ്തു.

0
കോവിഡ് ബാധിച്ച് രോഗമുക്തി നേടിയ ആളുകളിൽ ഉണ്ടാവുന്ന ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി പോസ്റ്റ് കോവിഡ് ക്ലിനിക് മാനന്തവാടി ജില്ലാ ആശുപത്രിയിൽ ഇന്ന്     പ്രവർത്തനം ആരംഭിച്ചു. കോവിഡ് മുക്തരായ ആളുകൾ അവർക്ക് ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഈ ക്ലിനിക് പ്രയോജനപ്പെടുത്തണമെന്ന് ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക അഭ്യർത്ഥിച്ചു. ജില്ലാ ആശുപത്രിയിലെ ശ്വാസകോശ രോഗ വിദഗ്ധൻറെ നേതൃത്വത്തിൽ ചെസ്റ്റ് ക്ലിനിക്കിലാണ് ഇത് ആരംഭിച്ചത്. എല്ലാ പ്രവർത്തി ദിനങ്ങളിലും രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെയാണ് ക്ലിനിക്ക് പ്രവർത്തിക്കുക.  . കോവിഡ് വൈറസ് മുഖ്യമായും ശ്വാസകോശത്തെ ബാധിക്കുന്നതിനാലാണ് ആദ്യഘട്ട പരിശോധന ശ്വാസ കോശ രോഗ വിദഗ്ധൻറെ നേതൃത്വത്തിൽ ചെയ്യുന്നത്. ശരീരത്തിലെ മറ്റ് അവയവങ്ങൾക്കുണ്ടാവുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് അതിൻറെ വിദഗ്ധ ഡോക്ടർമാരുടെ അടുത്തേക്ക് ഈ ക്ലിനിക്കിൽ വെച്ച് റഫർ ചെയ്യും. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ദിനേശ് കുമാർ അധ്യക്ഷം വഹിച്ചു.
ജില്ലാ കോവിഡ് നോഡൽ ഓഫീസർ ഡോ. ചന്ദ്രശേഖരൻ, ജില്ലാ ആശുപത്രി ഗൈനക്കോളജി വിഭാഗം തലവൻ ഡോ. അബ്ദുൽ റഷീദ്, പോസ്റ്റ് കോവിഡ്  ക്ലിനിക്കിൻറെ ചുമതലയുള്ള ജില്ലാ  ടി ബി ഓഫീസർ ഡോ. വി. അമ്പു, എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *