നായികയാവാൻ കഴിഞ്ഞതിൽ സന്തോഷമെന്ന് കെഞ്ചിരയിലെ നായിക കഥാപാത്രം വിനുഷ രവി

എല്ലാവർക്കും എനിക്ക് ലഭിച്ചത് പോലെ ഭാഗ്യമുണ്ടാകട്ടെ.. ഇങ്ങനെ ഒരു അവസരം ലഭിച്ചതിൽ അതിയായ സന്തോഷമെന്നും മികച്ച രണ്ടാമത്തെ ചിത്രമായി തെരെഞ്ഞെടുക്കപ്പെട്ട കെഞ്ചിരയിലെ നായിക കഥാപാത്രം വിനുഷ രവി.
റേഡിയോ മാറ്റൊലി നടത്തിയ അനുമോദന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വിനുഷ.
ആദിവാസികൾ എക്കാലവും നേരിടുന്ന ചൂഷണത്തിന്റെ നേർക്കാഴ്ചയാണ് അഭ്രപാളിയിലേക്ക് കെഞ്ചിര എന്ന പേരിൽ സംവിധായകൻ മനോജ് കാന എത്തിച്ചത്.കെഞ്ചിര എന്ന ആദിവാസി ബാലികയായി വേഷമിട്ടാണ് വിനുഷ രവി ശ്രദ്ധേയ ആയത്. ദ്വാരക പത്തിൽകുന്ന് കോളനിയിലെ രവി ഇന്ദു ദമ്പതികളുടെ മകളാണ് പ്ലസ് വൺ അഡ്മിഷന് കാത്തിരിക്കുന്ന ഈ കൊച്ചു മിടുക്കി.



Leave a Reply