June 17, 2026

രാഹുല്‍ഗാന്ധിയുടെ ഉദ്ഘാടനച്ചടങ്ങ് റദ്ദാക്കൽ: തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് രാഷ്ട്രീയനാടകമെന്ന് കോണ്‍ഗ്രസ് നേതാക്കളുടെ യോഗം

0
By ന്യൂസ് വയനാട് ബ്യൂറോ
കോണ്‍ഗ്രസ് നേതാക്കളുടെ യോഗം പ്രതിഷേധിച്ചു
കല്‍പ്പറ്റ: രാഹുല്‍ഗാന്ധി എം പിയുടെ ഉദ്ഘാടനച്ചടങ്ങ് അവസാനനിമിഷം റദ്ദ് ചെയ്ത നടപടിയില്‍ ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ യോഗം പ്രതിഷേധിച്ചു. തദ്ദേശ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സി പി എം നടത്തുന്ന ഇത്തരം രാഷ്ട്രീയനാടകങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയുമെന്നും, ഇത്തരം നടപടികളില്‍ പൊതുസമൂഹത്തിന്റെ ഭാഗത്ത് നിന്നും ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവരണമെന്നും വിവിധ നേതാക്കള്‍ പറഞ്ഞു. കെ പി സി സി ജനറല്‍ സെക്രട്ടറി വി എ കരീം ഉദ്ഘാടനം ചെയ്തു. ഡി സി സി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ അധ്യക്ഷനായിരുന്നു.  കെ.സി റോസക്കുട്ടി ടീച്ചര്‍, പി.കെ ജയലക്ഷ്മി, പി.വി ബാലചന്ദ്രന്‍, കെ.എല്‍ പൗലോസ്, പി.പി ആലി, സി. ചന്ദ്രന്‍, കെ.കെ അബ്രാഹം, ടി.ജെ ഐസക്ക്, എം. എ ജോസഫ് എം.എസ് വിശ്വനാഥന്‍, അഡ്വ. എന്‍.കെ വര്‍ഗീസ്, വി.എ മജീദ്, കെ.വി പോക്കര്‍ഹാജി, എ. പ്രഭാകരന്‍ മാസ്റ്റര്‍, കെ.കെ വിശ്വനാഥന്‍ മാസ്റ്റര്‍, സി.പി വര്‍ഗീസ്, സി. അബ്ദുള്‍ അഷ്‌റഫ് തുടങ്ങിയവര്‍ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *