എസ്.വൈ.എസ് റബീഅ് കാമ്പയിന് മൗലിദ് ജല്‍സയോടെ ജില്ലയിലും വിളംബരം

കല്‍പ്പറ്റ: ആഗതമായ റബീഉല്‍ അവ്വല്‍ മാസത്തില്‍ സുന്നി യുവജന സംഘം (എസ്.വൈ.എസ്.) തിരുനബി (സ) ജീവിതം: സമഗ്രം, സമ്പൂര്‍ണ്ണം എന്ന പ്രമേയത്തില്‍ ആചരിക്കുന്ന റബീഅ് കാമ്പയിന് ജില്ലയില്‍ പ്രൗഡമായ തുടക്കം ജില്ലാ കമ്മിറ്റി
കല്‍പറ്റയിലെ സമസ്ത ആ സ്ഥാനത്ത് സംഘടിപ്പിച്ച മൗലിദ് ജല്‍സയോടെയാണ് കാമ്പയിനിന്റെ ജില്ലാ തല ഉല്‍ഘാടനം നിര്‍വ്വഹിക്കപ്പെട്ടത് പ്രവാചക സ്‌നേഹം വിശ്വാസത്തിന്റെ ഭാഗവും പ്രവാചക ജന്മദിനാഘോഷം പ്രവാചക സ്‌നേഹത്തിന്റെ ഭാഗമാണെന്നും ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു സ്‌നേഹത്തിന് അതിര്‍വരമ്പുകള്‍ നിര്‍ണയിക്കാന്‍ കഴിയാത്തതിനാല്‍ പ്രവാചക സ്‌നേഹത്തിന്റെ പേരിലുള്ള മൗലിദ് പാരായണം, ഘോഷയാത്ര, അന്നദാനം, പ്രകീര്‍ത്തന സദസ്സുകളെല്ലാം പ്രോല്‍സാഹിപ്പിക്കേണ്ടതും പ്രതിഫലാര്‍ഹവുമാണ്
കോവിഡിന്റെ പശ്ചാതലത്തില്‍ പതിവ് രീതിയിലുള്ള മീലാദ് ആഘോഷങ്ങള്‍ സാധിക്കാത്തതിനാല്‍ സാധ്യമാവുന്ന മാര്‍ഗ്ഗങ്ങളൊക്കെ ഉപയോഗപ്പെടുത്തി ആഘോഷത്തിന്റെ ഭാഗമാവാന്‍ വിശ്വാസികള്‍ തയ്യാറാവണം.
ജന്മദിനാഘോഷം വിശ്വാസികള്‍ക്ക് പ്രവാചക സ്‌നേഹവും മറ്റുള്ളവര്‍ക്ക് പ്രവാചക സന്ദേശങ്ങള്‍ അടുത്തറിയാനുള്ള അവസരമായും ചിട്ടപ്പെടുത്തണം
വിടുകളില്‍ കുടുംബങ്ങള്‍ ഒന്നിച്ചുള്ള മൗലിദ് ജല്‍സയും, പ്രകീര്‍ത്തന സദസ്സുകളും സംഘടിപ്പിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു
ഉല്‍ഘാടന പരിപാടിയില്‍ ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം ഫൈസി പേരാല്‍ അദ്ധ്യക്ഷനായി സയ്യിദ് ആര്‍ പി മുജീബ് തങ്ങള്‍ ഉല്‍ഘാടനം ചെയ്തു കെ.മുഹമ്മദ് കുട്ടി ഹസനി കണിയാമ്പറ്റ പ്രമേയ പ്രഭാഷണം നടത്തി പി സുബൈര്‍ ഹാജി, സിദ്ധീഖ് പിണങ്ങോട്, ഇ പി മുഹമ്മദലി ഹാജി,എം സി ഉമര്‍ മൗലവി വെള്ളമുണ്ട, ഹാരിസ് ബാദുഷ, വി കെ അബ്ദു റഹ്മാന്‍ മൗലവി കല്‍പ്പറ്റ, അബ്ബാസ് മൗലവി നെടുങ്ങോട് എന്നിവര്‍ സംസാരിച്ചു മൗലിദ് ജല്‍സക്ക് കെ സി കെ തങ്ങള്‍ താഴെത്തൂര്‍, സി കെ ശംസുദ്ധീന്റഹ്മാനി,വി കെ അബ്ദുറഹ്മാന്‍ ദാരിമി,മുജീബ് ഫൈസി കമ്പളക്കാട്,എ കെ മുഹമ്മദ് ദാരിമി, പി സി ഉമര്‍ മൗലവി, ടി കെ അബൂബക്കര്‍ മൗലവി, നേതൃത്വം നല്‍കി
ജനറല്‍ സെക്രട്ടറി കെ എ നാസര്‍ മൗലവി സ്വാഗതവും അലി കെ വയനാട് നന്ദിയും പറഞ്ഞു
മേഖല തലങ്ങളില്‍ നാളെയും ശാഖാ തലങ്ങളില്‍ 19 ന് തിങ്കളാഴ്ചയും മൗലിദ് ജല്‍സയോടെ കാമ്പയിന്‍ തുടക്കമാവും പ്രകീര്‍ത്തന സദസ്സുകള്‍, പഠന സംഗമങ്ങള്‍, വെബിനാറുകള്‍, മൗലിദ് ചരിത്രവും പ്രമാണങ്ങളും ചര്‍ച്ചാ സംഗമങ്ങള്‍ , ആദര്‍ശ കൂട്ടായ്മകള്‍, പ്രബന്ധ മത്സരം, ക്വിസ് ടാലന്റ്, അനാഥ-അഗതികളുടെ കൂടെ അല്പ സമയം എന്നിവയും നടക്കും വ്യത്യസ്ത പരിപാടികള്‍ക്ക് ഉപ സമിതികളായ ആമില , ഉറവ, ആദര്‍ശ സമിതി, മജ്‌ലിസുന്നൂര്‍ സമിതി നേതൃത്വം നല്‍കും



Leave a Reply