April 24, 2024

ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക പരിഗണന നല്‍കണം: ഡിഫറന്റ്‌ലി ഏബിള്‍ഡ് പീപ്പിള്‍സ് ലീഗ്

0
Img 20201017 Wa0164.jpg

കല്‍പ്പറ്റ: ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേകം പരിഗണന നല്‍കിക്കൊണ്ട് അവരുടെ ജീവിതനിലവാരം ഉയര്‍ത്താനും മുഖ്യധാരയിലെത്തിക്കാനും വേണ്ടി നടപടികള്‍ സ്വീകരിക്കണമെന്ന് ഡിഫറന്റ്‌ലി ഏബിള്‍ഡ് പീപ്പിള്‍സ് ലീഗ് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഭിന്നശേഷിക്കാരുടെ പദ്ധതികള്‍ തയ്യാറാക്കുന്നതിന് പഞ്ചായത്ത് തലത്തില്‍ ഭിന്നശേഷിക്കാരായ ഒരു പ്രൊമോട്ടറെ നിയമിക്കുക, ജോലികളില്‍ സംവരണം ഏര്‍പ്പെടുത്തുക, വരുമാനം മാനദണ്ഡമാക്കാതെ കെ എസ് ആര്‍ ടി സി ബസ് പാസ് അനുവദിക്കുക, പ്രത്യേക ഭവനപദ്ധതി നടപ്പിലാക്കുക, ഭിന്നശേഷിക്കാരായ കുടുംബത്തിന് ബി പി എല്‍ റേഷന്‍കാര്‍ഡ് ആക്കി നല്‍കുക, പെന്‍ഷന്‍ 3000 രൂപയാക്കി ഉയര്‍ത്തുക, പഞ്ചായത്തില്‍ നിന്നും നല്‍കുന്ന സ്‌കൂട്ടറിന് പകരം ഓട്ടോറിക്ഷകള്‍ നല്‍കുക, സര്‍ക്കാര്‍, ഇതര സ്ഥാപനങ്ങള്‍ ഭിന്നശേഷി സൗഹൃദമാക്കുക, ഭിന്നശേഷിക്കാരുടെ പദ്ധതിവിഹിതഫണ്ട് വര്‍ധിപ്പിക്കുക, ലൈഫ് ഭവനപദ്ധതിയില്‍ 10 ശതമാനം ഭിന്നശേഷിക്കാരെ ഉള്‍പ്പെടുത്തുക, ജില്ലാതലത്തില്‍ തൊഴില്‍ പരിശീലനകേന്ദ്രവും വിപണനകേന്ദ്രവും ആരംഭിക്കുക എന്നിങ്ങനെ യുള്ള ആവശ്യങ്ങളാണ് സംഘടന മുന്നോട്ടുവെക്കുന്നത്. ഇക്കാര്യങ്ങളിലെല്ലാം ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്നും നടപടിയുണ്ടാവണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.  പ്രസിഡന്റ് ഹംസ അമ്പലപ്പുറം, സെക്രട്ടറി റഷീദ് കോട്ടത്തറ, സമീറ പുല്‍പ്പാറ, ഷേര്‍ളി ജോസ്, മജീദ് പുല്‍പ്പാറ, യൂനുസ് പടിഞ്ഞാറത്തറ, നാസര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *