ഫാ.സ്റ്റാൻ സ്വാമിയെ മോചിപ്പിക്കണം എന്ന് ആവശ്യപ്പെട്ടു കെ.സി.വൈ.എം ബ്ലൈൻഡ് ഐ പ്രൊട്ടസ്റ്റ് സംഘടിപ്പിച്ചു

_ഇന്ത്യൻ ആദിവാസി കളുടെയും ദളിതരുടെയും അവകാശങ്ങൾക്കായി ശബ്ദമുയർത്തിയ_ _ഫാ.സ്റ്റാൻ സ്വാമിയെ_ _അനീതിപരമായി അറസ്റ്റു ചെയ്തതിൽ പ്രതിഷേധിച്ച്, മോചിപ്പിക്കണം എന്ന ആവശ്യം ഉന്നയിച്ചു കൊണ്ട് കെ സി വൈ എം. മാനന്തവാടി രൂപത യൂണിറ്റ് തലത്തിൽ നടത്തിയ ' *BLlND EYE PROTEST* ' പ്രതിഷേധ പരിപാടിയിൽ കെ.സി.വൈ.എം നരിവാലമുണ്ട യൂണിറ്റും ഭാഗമായി. പ്രസ്തുത പരിപാടിയിൽ യുണിറ്റ് ഡയറക്ടർ ഫാ. സനോജ് ചിറക്കതോട്ടത്തിലിന്റെ നേതൃത്വത്തിൽ യൂണിറ്റ് പ്രസിഡന്റ് .ജോഷി പാലക്കാട്ട് സ്വാഗതം ചെയ്ത് സംസാരിച്ചു. മുൻ മേഖല പ്രസിഡന്റും ഇപ്പോഴത്തെ മേഖല ട്രഷററും ആയ റോബിൻ വടക്കേക്കര ഉദ്ഘാടനം ചെയ്തു സംസാരിച്ചു. പരിപാടിയിൽ യൂണിറ്റ് ആനിമേറ്റർ സിസ്റ്റർ ജുസ്സെ, ഭാരവാഹികൾ ആയ അജൊ കൈനിക്കര, റിൻസി ഊറ്റാഞ്ചേരി, നവ്യ കളത്തിപറമ്പിൽ, ദർശന മേലേകുന്നത്ത്, ആൻസൻ വടക്കേക്കര, ഫെബിൻ പുതുക്കുളങ്ങര, ജിന്റോ കൊടക്കാട്ട് തുടങ്ങിയവർ പങ്കെടുത്തു.



Leave a Reply