April 20, 2024

സാക്ഷരതാ മിഷന്‍ ഓണ്‍ലൈന്‍ തുല്യതാ പഠനകേന്ദ്രം തുടങ്ങി

0
Img 20201019 Wa0227.jpg
ജില്ലാ സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ നൂല്‍പ്പുഴ ഗ്രാമ പഞ്ചായത്തിലെ നായ്‌ക്കെട്ടി തുടര്‍ വിദ്യാകേന്ദ്രത്തില്‍ ഓണ്‍ലൈന്‍ തുല്യതാ പഠന കേന്ദ്രം തുടങ്ങി. ഓണ്‍ലൈന്‍ പഠനകേന്ദ്രം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി.നസീമ ഉദ്ഘാടനം ചെയ്തു. പൊതു വിദ്യാഭ്യാസ വകുപ്പ് സാക്ഷരതാ മിഷന്‍ വഴി നടത്തുന്ന പത്താം തരം, ഹയര്‍ സെക്കണ്ടറി തുല്യതാ കോഴ്‌സുകളില്‍ ഓണ്‍ലൈനായി പഠിക്കുന്ന പഠിതാക്കളില്‍ ചിലര്‍ക്ക് നെറ്റ്‌വര്‍ക്ക് കവറേജ് കിട്ടാത്ത സാഹചര്യത്തിലാണ് കേന്ദ്രം തുറന്നത്. കംപ്യൂട്ടറിലൂടെ ഓരോ അരമണിക്കൂര്‍ ഇടവിട്ട് പത്താം തരം തുല്യതക്കും ഹയര്‍ സെക്കണ്ടറി തുല്യതക്കും ഓണ്‍ലൈനായി ക്ലാസ് നല്‍കും.
ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ശോഭന്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ.ദേവകി, ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.ഫൈസല്‍, സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.എന്‍.ബാബു, പ്രേരക്മാരായ യു.വി.ഷിജി, ടി.വി അംബുജം, .പി.എ.അസ്മാബി എന്നിവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *