വീട്ടിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയ യുവാവ് പോലീസ് പിടിയിൽ

കൽപ്പറ്റ:
വീട്ടിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയ യുവാവ് പോലീസ് പിടിയിൽ.പിടിയിലായത് തോൽപ്പെട്ടി നരിക്കല്ല് മിച്ചഭൂമി കോളനിയിലെ വത്സൻ (28) . പോലീസിൻ്റെ രഹസ്യാന്വോഷണ വിഭാഗമാണ് കഞ്ചാവ് ചെടി കണ്ടെത്തുകയും പ്രതിയെ പിടികൂടുകയും ചെയ്തത്.
ഇക്കഴിഞ്ഞ ജൂൺ മാസത്തിലാണ് വത്സൻ വീടിന് സമീപം കഞ്ചാവ് ചെടി നട്ടുവളർത്തിയത്.പോലീസിൻ്റെ രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ. രഹസ്യാന്വേഷണ വിഭാഗം എസ്.ഐ.. സനലിൻ്റെ നേതൃത്വത്തിൽ എ.എസ്.ഐ. സന്ദീപ്, കാട്ടികുളം എയ്ഡ് പോസ്റ്റ് ചുമതലയുള്ള എസ്.ഐ. സക്കറിയ, സിവിൽ പോലീസ് ഓഫീസർമാരായ ശ്രീനാഥ്, സാജിർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് വത്സനെയും ചെടിയും കസ്റ്റഡിയിൽ എടുത്തത്. കേസ് രജിസ്റ്റർ ചെയ്ത് ഇന്ന് തന്നെ പ്രതിയെ കോടതിയിൽ ഹാജരാക്കും.



Leave a Reply