സിദ്ദിഖ് കാപ്പന് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കുടുംബം രാഹുൽ ഗാന്ധി എം.പി.യെ കണ്ട് നിവേദനം നൽകി.

കൽപ്പറ്റ:
ഉത്തർ പ്രദേശിൽ അറസ്റ്റിലായ മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കുടുംബം രാഹുൽ ഗാന്ധി എം.പി.യെ കണ്ട് നിവേദനം നൽകി. കൽപ്പറ്റ ഗസ്റ്റ് ഹൗസിലെത്തിയാണ് ഭാര്യ റൈഹാനത്തും സഹോദരനും നിവേദനം നൽകിയത്. നീതി ലഭിക്കാൻ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് റൈഹാനത്ത് പറഞ്ഞു. സിദ്ദിഖ് കാപ്പനെതിരെ പുതിയ വകുപ്പുകൾ ചുമത്തുന്നതിൽ ആശങ്കയുണ്ട്. കഴിഞ്ഞ ദിവസം എം .പിയെ മലപ്പുറത്ത് വച്ച് കണ്ട് നിവേദനം നൽകാൻ അനുമതി നിഷേധിച്ച സാഹചര്യത്തിലാണ് സിദ്ദിഖ് കാപ്പൻ്റെ കുടുംബം കൽപ്പറ്റയിൽ എത്തി നിവേദനം നൽകിയത്.
കഴിഞ്ഞ തിങ്കളാഴ്ചയാണു ഹത്രസിൽ ദളിത് പെൺകുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവം റിപ്പോർട്ട് ചെയ്യാൻ പോയ, ‘അഴിമുഖം’ പോർട്ടൽ ലേഖകൻ സിദ്ധിഖ് കാപ്പനെയും ഒപ്പമുണ്ടായിരുന്ന 3 പേരെയും യുപി പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
സിദ്ദീഖ് കാപ്പനെ അന്യായമായി ജയിലലടച്ച യു.പി. പോലീസ് നടപടി കോൺഗ്രസ് ഗൗരവമായി കാണുന്നുവെന്നും, വിഷയത്തിൽ പ്രിയങ്ക ഗാന്ധിയും, യു.പി. സി. സി യും ഇടപെടുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.



Leave a Reply