April 25, 2024

ശ്രീറാം ഫിനാന്‍സ് സ്ഥാപനങ്ങളിലും അനുബന്ധ സ്ഥാപനങ്ങളിലും സംസ്ഥാനവ്യാപക പരിശോധന.

0

ശ്രീറാം ഫിനാന്‍സ് സ്ഥാപനങ്ങളിലും അനുബന്ധ സ്ഥാപനങ്ങളിലും തൊഴില്‍വകുപ്പ് സംസ്ഥാനവ്യാപകമായി പരിശോധന നടത്തി.ലേബര്‍ കമ്മീഷണറുടെ ഉത്തരവിന്‍ പ്രകാരം അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ (എന്‍ഫോഴ്‌സ്‌മെന്റ്)-ന്റെ നിയന്ത്രണത്തില്‍  റീജീയണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍മാരുടെയും, ജില്ലാ ലേബര്‍ ഓഫീസര്‍മാരുടെയും നേതൃത്വത്തിലായിരുന്നു പരിശോധന .
 ശ്രീറാം ഫിനാന്‍സിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും സംസ്ഥാനത്താകമാനമുള്ള  115ഓഫീസുകളിലെ 1338 ജീവനക്കാരെ നേരില്‍ കണ്ട് വിവരശേഖരണവും പരിശോധനയും നടത്തി. ഇതില്‍ 348 പേര്‍ക്ക് മിനിമം വേതനം ലഭിക്കുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.   മെറ്റേണിറ്റി ബെനഫിറ്റ് നിയമം, നാഷണല്‍ & ഫെസ്റ്റിവെല്‍ ഹോളിഡെയ്‌സ് നിയമം എന്നിവ പ്രകാരമുള്ള നിയമങ്ങള്‍ നിഷേധിച്ചതായും വ്യക്തമായി.
കേരള ഷോപ്‌സ് &  കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമം, മിനിമം വേതന നിയമം, തുടങ്ങിയവയുടെ ലംഘനങ്ങളൊടൊപ്പം  വേതന സുരക്ഷാ പദ്ധതിയില്‍ അംഗമായിട്ടില്ലാത്ത സ്ഥാപനങ്ങളെയും കണ്ടെത്തിയിട്ടുണ്ട്.
പരിശോധനയില്‍ കണ്ടെത്തിയിട്ടുള്ള നിയമ ലംഘനങ്ങള്‍ അടിയന്തരമായി പരിഹരിക്കുന്നതിന്  കര്‍ശ്ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതോടൊപ്പം നിയമാനുസൃതമായ തുടര്‍നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *