ആദിവാസി വിദ്യാർഥികളുടെ സമരത്തിന് ഐക്യദാർഢ്യം അർപ്പിച്ച് എം.എസ്.എഫ് . നിൽപ്പ് സമരം നടത്തി.

സുൽത്താൻ ബത്തേരി മിനിസിവിൽ സ്റ്റേഷനുമുന്നിൽ കഴിഞ്ഞ 24 ദിവസമായി നടക്കുന്ന ആദിവാസി വിദ്യാർഥികളുടെ സമരത്തിന് എംഎസ്എഫ് ഐക്യദാർഢ്യം അർപ്പിച്ച് എല്ലാ പഞ്ചായത്തിലും നിൽപ്പ് സമരം നടത്തി.
ഉപരിപഠനത്തിന് അർഹത നേടിയ മുഴുവൻ ആദിവാസി വിദ്യാർഥികൾക്കും അതിന് സാഹചര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ടു നടക്കുന്ന സമരത്തിന് എംഎസ്എഫ് ജില്ലാ കമ്മിറ്റി നേരത്തെ തന്നെ സമരപന്തലിലെത്തി പിന്തുണ പ്രഖ്യാപിച്ചിരുന്നു.
നിൽപ്പ് സമരം കൽപ്പറ്റയിൽ സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി .ഷൈജൽ ഉദ്ഘാടനം.ഷമീർ ഒടുവിൽ,മുബഷിർ എമിലി,അജിത്ത് കെ ജെ,സെനു പള്ളിതാഴെ എന്നിവർ പങ്കെടുത്തു.
പനമരത്ത് എംഎസ്എഫ് ജില്ലാ ജനറൽ സെക്രട്ടറി റമീസ് പനമരം ഉദ്ഘാടനം ചെയ്തു.എം എസ് എഫ് പനമരം പഞ്ചായത്ത് സെക്രട്ടറി ജസീർ അധ്യക്ഷൻ വഹിച്ചു. നിഷാദ് എം, അസ്ലം കെ കെ, ജൗഹർ അലി, മുസ്തഫ എ, എന്നിവർ പ്രസംഗിച്ചു.ആദിവാസി വിദ്യാർത്ഥി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് നെന്മേനിയിൽ നടത്തിയ ഐക്യദാർഢ്യ സദസ്സ് ജില്ലാ വൈസ് പ്രസിഡന്റ് മുനവർ അലി സാദത്ത് ഉദ്‌ഘാടനം ചെയ്തു..
നാദിർഷ, ആഷിൽ, ആഷിഖ്, റൈഹാൻ, മുസവ്വിർ എന്നിവർ നേതൃത്വം നൽകി.
ജില്ലയിലെ വിവിധ പഞ്ചായത്ത് കേന്ദ്രങ്ങളിൽ നടന്ന പരിപാടിക്ക് ജില്ലാ ഭാരവാഹികളായ റിൻഷാദ് മില്ല്മുക്ക്,ജൈഷൽ മുപൈനാട്,ഫായിസ് തലക്കൽ,നുഹമാൻ വാളാട്,റുമൈസ്,ഫാരിസ് തങ്ങൾ,അജു സിറാജ് എന്നിവർ നേതൃത്വം നൽകി സംസാരിച്ചു.



Leave a Reply