പോക്‌സോ നിയമത്തില്‍ ആദിവാസി മേഖലയില്‍ ബോധവത്കരണം അനിവാര്യം: എം.സി.ജോസഫൈന്‍
കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം തടയുന്ന പോക്‌സോ നിയമത്തെക്കുറിച്ച് ആദിവാസി മേഖലയിലെ അമ്മമാര്‍ക്കിടയില്‍ ശക്തമായ ബോധവത്കരണത്തിന് എസ്ടി പ്രൊമോട്ടര്‍മാര്‍ ശ്രദ്ധിക്കണമെന്ന് വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ എം.സി. ജോസഫൈന്‍. എസ്ടി പ്രൊമോട്ടര്‍മാര്‍ ഇക്കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധപുലര്‍ത്തണമെന്നും അമ്മമാരുമായി നിരന്തരം ആശയവിനിമയം നടത്തണമെന്നും ജോസഫൈന്‍ പറഞ്ഞു. എസ്ടി പ്രൊമോട്ടര്‍മാര്‍ക്കായി കേരള വനിതാ കമ്മിഷനും പഴശ്ശി ചാരിറ്റബിള്‍ ട്രസ്റ്റും സംയുക്തമായി സംഘടിപ്പിച്ച വെബിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ചെയര്‍പേഴ്‌സണ്‍. പോക്‌സോ കേസുകളില്‍ ഇന്ത്യയിലാകെ ധാരാളമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന അവസ്ഥയാണുള്ളതെന്നും ന്യൂനതകളുണ്ടെങ്കിലും ഇത്തരം കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ നടപടികള്‍ സ്വകരിക്കേണ്ടതുണ്ടെന്ന് പോക്‌സോ നിയമങ്ങളും മാതാപിതാക്കളും എന്ന വിഷയത്തില്‍ വിഷയം അവതരിപ്പിച്ച കമ്മിഷന്‍ അംഗം ഷിജി ശിവജി പറഞ്ഞു. മീനങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബീനാ വിജയന്‍ അധ്യക്ഷത വഹിച്ചു. എസ്.ടി. പ്രൊമോട്ടര്‍മാര്‍ ഉള്‍പ്പെടെ നൂറോളം പേര്‍ വെബിനാറില്‍ പങ്കെടുത്തു.



Leave a Reply